കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് സ്ത്രീകളെ എത്തിച്ച് ലോഡ്ജുകളിൽ പാർപ്പിച്ച് പെൺവാണിഭം നടത്തിയ രണ്ടുപേരെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം വള്ളിക്കുന്ന് സ്വദേശി സനീഷ്, പാലക്കാട് ആലത്തൂർ സ്വദേശി ഷമീർ എന്നിവരാണ് പിടിയിലായത്. നഗരത്തിലെ വിവിധ ലോഡ്ജുകളിൽ സ്ത്രീകളെ പാർപ്പിച്ചാണ് ഇവരുടെ നേതൃത്വത്തിൽ ഇടപാടുകൾ നടന്നത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇടപാടുകാരായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് കോടതി ജാമ്യം നൽകി. ബംഗളൂരുവിൽ നിന്നെത്തിച്ച രണ്ട് സ്ത്രീകളെ കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.