തിരുവനന്തപുരം: കോവളം എം.എല്‍.എ എം. വിന്‍സെന്‍റിനെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയെന്ന് പരാതിക്കാരിയുടെ സഹോദരി. ആരോപണത്തിനും ഗൂഢാലോചനക്കും പിന്നില്‍ ഇടതു പ്രവര്‍ത്തകനായ സഹോദരനാണ്. സഹോദരന് എം.എല്‍.എ സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാത്തതാണ് പ്രതികാരത്തിന് കാരണമെന്നും സഹോദരി ആരോപിച്ചു.
10 വര്‍ഷത്തിലധികമായി മാനസിക രോഗത്തിന് സഹോദരി മരുന്നു കഴിക്കുന്നുണ്ട്. സമാനരീതിയിലുള്ള പരാതികള്‍ സഹോദരി മുമ്പും ഉന്നയിച്ചിട്ടുണ്ട്. എം.എല്‍.എയെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ചെറുപ്പം മുതലേ അറിയാം. ആരോപിക്ക തരത്തിലുള്ള ഒരു വ്യക്തിയല്ല അദ്ദേഹമെന്നും സഹോദരി വ്യക്തമാക്കുന്നു.
നാലു മാസം മുമ്പ് എം.എല്‍.എയും പരാതിക്കാരിയും തമ്മില്‍ നിരന്തരം ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്ന വിവരം തനിക്കറിയാം. ഇത് പാടില്ലെന്ന് പറഞ്ഞ് താൻ വിലക്കിയിരുന്നു. എന്നാൽ, പരാതികാരിക്ക് ഇഷ്ടപെട്ടിരുന്നില്ല. കേസ് അന്വേഷിക്കുന്ന പൊലീസ് തന്‍റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും സഹോദരി മാത്യുഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.