വളാഞ്ചേരി: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വളാഞ്ചേരി നഗരസഭ വട്ടപ്പാറ ഡിവിഷൻ കൗൺസിലർ ഷംസുദ്ദീൻ നടക്കാവിലിനെതിരെ പോക്സോ പ്രകാരം വളാഞ്ചേരി പൊലീസ് കേസെടുത്തു. ഇയാൾ സി.പി.എം സ്വതന്ത്ര കൗൺസിലറാണ്.
16കാരിയുടെ പരാതിയിലാണ് കേസ്. പത്താംതരത്തിൽ പഠനം നിർത്തിയതോടെ സ്കൂൾ അധികൃതർ വിവരം തിരക്കിയിരുന്നു. തുടർന്നാണ് ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പറിൽ പരാതിയെത്തിയത്.
നിർധന കുടുംബാംഗമായ വിദ്യാർഥിനി ഷംസുദ്ദീെൻറ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിലായിരുന്നു രക്ഷിതാക്കൾക്കൊപ്പം താമസിച്ചിരുന്നത്. ഇത് പ്രതി ചൂഷണം ചെയ്യുകയായിരുന്നെന്നാണ് സൂചന. തിരൂർ ഡിവൈ.എസ്.പി ബിജു ഭാസ്കറിെൻറ മേൽനോട്ടത്തിൽ വളാഞ്ചേരി ഇൻസ്പെക്ടർ എസ്.പി. സുധീരനാണ് അന്വേഷണ ചുമതല.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും കൗൺസിലർ ഷംസുദ്ദീൻ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. വിദ്യാർഥിനിയെ മൊഴി രേഖപ്പെടുത്തിയ ശേഷം ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. ശനിയാഴ്ച വൈകീട്ട് തിരൂർ സി.ജെ.എം മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകിയ ശേഷമായിരുന്നു നടപടി.
രാജി ആവശ്യപ്പെട്ടതായി സി.പി.എം
വളാഞ്ചേരി: കൗൺസിലർ ഷംസുദ്ദീൻ നടക്കാവിലിനോട് രാജി ആവശ്യപ്പെട്ടതായി സി.പി.എം നേതൃത്വം അറിയിച്ചു. ഷംസുദ്ദീന് പാർട്ടി അംഗത്വമില്ല. അനുഭാവിയായ ഇയാൾ ഇടത് സ്വതന്ത്രനായാണ് മത്സരിച്ചത്. രാജിക്കത്ത് അയച്ചതായാണ് വിദേശത്തുള്ള ഷംസുദ്ദീൻ നൽകിയ മറുപടിയെന്നും നേതൃത്വം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.