ബംഗളൂരു: വിവാഹവാഗ്ദാനം നൽകി തന്നെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന പരാതിയുമായി മ ലയാളി യുവതി കർണാടക മുഖ്യമന്ത്രിയെ കണ്ടു. കാസർകോട് ചൗക്കി സ്വദേശിനിയായ 19കാരിയാ ണ് കഴിഞ്ഞദിവസം ഉഡുപ്പി-ചിക്കമംഗളൂരു എം.പി ശോഭ കരന്ദ്ലാജെക്കൊപ്പം മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ കണ്ടത്. രണ്ടു യുവാക്കൾ തന്നെ പീഡിപ്പിച്ചതിന് പുറമെ മതംമാറ്റാ ൻ നിർബന്ധിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ൈക്രം വിഭാഗം ജോയൻറ് കമീഷണർ സന്ദീപ് പാട്ടീലിനോട് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ഭാസ്കർ റാവു ഉത്തരവിട്ടു. ഇതേ തുടർന്ന് പരപ്പന അഗ്രഹാര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിയെ പീഡിപ്പിക്കുന്നത് യുവാവ് വിഡിയോയിൽ പകർത്തിയെന്നും മതംമാറിയില്ലെങ്കിൽ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും ബി.ജെ.പി എം.പി ശോഭ കരന്ദ്ലാജെ ആരോപിച്ചു. മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിലായാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതെന്നും അവർ കുറ്റപ്പെടുത്തി.
എന്നാൽ, പെൺകുട്ടി ബി.ജെ.പി എം.പിക്കൊപ്പം കർണാടക മുഖ്യമന്ത്രിയെ കണ്ടതിന് പിന്നിൽ കേസ് വർഗീയമായി മുതലെടുക്കാനുള്ള സംഘ്പരിവാർ സംഘടനകളുടെ ആസൂത്രിത നീക്കമാണെന്നാണ് വിവരം. ഒരു വർഷം മുമ്പ് പെൺകുട്ടിയെ അയൽവാസി പീഡിപ്പിച്ചതിനെതിരെ കാസർകോട് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇൗ കേസിലെ പ്രതി ഇതുവരെ അറസ്റ്റിലായിട്ടില്ല.
ഇതിനിടെയാണ് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെരിന്തൽമണ്ണ ആലിപ്പറമ്പിലെ ടി.കെ. റിഷാബിനൊപ്പം (24) പെൺകുട്ടി കഴിഞ്ഞമാസം ബംഗളൂരുവിലേക്ക് ഒളിച്ചോടിയത്. ബംഗളൂരുവിൽ ഒരു കടയിലെ ജീവനക്കാരനാണ് യുവാവ്. മകളെ കാണാനില്ലെന്നുകാണിച്ച് പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിപ്രകാരം, കാസർകോട് സി.ഐ സി.എ. അബ്ദുൽ റഹീമും സംഘവും ബംഗളൂരുവിലെത്തി ഇരുവരെയും കണ്ടെത്തി. ഡിസംബർ 31ന് കാസർകോട്ടെത്തിച്ച് ഇരുവരെയും കോടതിയിൽ ഹാജരാക്കി. യുവാവിനെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം അയക്കുകയും ചെയ്തു.
ഇൗ സംഭവം, പെൺകുട്ടിയെ ഇതരമതസ്ഥൻ മതം മാറ്റാൻ കൊണ്ടുപോയി പീഡിപ്പിച്ചെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഘ്പരിവാർ പ്രവർത്തകർ പ്രചരിപ്പിച്ചിരുന്നു. ഇഷ്ടപ്രകാരം യുവാവിനൊപ്പം പോയെന്നാണ് പെൺകുട്ടി കാസർകോട് പൊലീസിന് നൽകിയ മൊഴി. മതം മാറ്റത്തിന് നിർബന്ധിച്ചതായി തങ്ങൾക്ക് നൽകിയ പരാതിയിലില്ലെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും കാസർകോട് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.