ലൈംഗികാതിക്രമ പരാതി; മുൻകൂർജാമ്യ ഹരജിയുമായി സംവിധായകൻ വി.കെ. പ്രകാശ്

കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ ഹൈകോടതിയിൽ മുൻകൂർജാമ്യ ഹരജി ഫയൽ ചെയ്ത് സംവിധായകൻ വി.കെ. പ്രകാശ്. യുവതിയായ തിരക്കഥാകൃത്തിനുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രകാശിനെതിരായ പരാതി. ആരോപണം തെറ്റാണെന്നും ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്നുമാണ് ഹരജിയിലുള്ളത്.

മുമ്പൊരു നിർമാതാവ് ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതിൽ പരാതിക്കാരിക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരി വാട്സ്ആപ് വഴി തനിക്ക് അർധനഗ്ന ചിത്രങ്ങൾ അടക്കം അയച്ചിട്ടുണ്ട്. ഇവയടക്കം ഉള്ളവയുടെ സ്ക്രീൻഷോട്ടും സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഡി.ജി.പിക്കും പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും ഹരജിയിൽ വിശദീകരിക്കുന്നു.

ഹരജി വ്യാഴാഴ്ച കോടതി പരിഗണിച്ചേക്കും. രണ്ടുവർഷം മുമ്പ് കൊല്ലത്തുവെച്ച് കഥാചർച്ചക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു പരാതി.

Tags:    
News Summary - sexual assault complaint; Director V.K. Prakash with anticipatory bail plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.