കൽപറ്റ: ചികിത്സക്കെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്ക് രണ്ടു വർഷം തടവും 20000 പിഴയും. മാനന്തവാടി വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധനും കെ.ജി.എം.ഒ മുൻ ജില്ല പ്രസിഡന്റുമായ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെ (36) ആണ് കൽപറ്റ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി പി. നിജേഷ് കുമാർ ശിക്ഷിച്ചത്. പിഴ തുകയിൽനിന്നും 15,000 രൂപ പരാതിക്കാരിക്ക് നൽകണം. 2020 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. എറണാകുളം മുവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിയായ ഡോ. ജോസ്റ്റിൻ കൽപറ്റ പുതിയ ബസ് സ്റ്റാൻഡിനു സമീപം നടത്തുന്ന സ്വകാര്യ ക്ലിനിക്കില്‍ വിഷാദരോഗത്തിന് ചികിത്സ തേടിയാണ് പെണ്‍കുട്ടി എത്തിയത്. ഇവിടെ വെച്ച് ഡോക്ടർ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കല്പറ്റ പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.