വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ വീണ്ടും കേസ്

ബാ​ലു​ശ്ശേ​രി: വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​ന്റെ പേ​രി​ൽ വീ​ണ്ടും കേ​സ്. പൂ​വ​മ്പാ​യി എം.​എം.​എ​ച്ച്.​എ​സി​ലെ അ​ധ്യാ​പ​ക​നും മു​സ്‍ലിം ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ ക​ണ്ണാ​ടി​പ്പൊ​യി​ൽ കോ​ട്ട​ക്ക​ണ്ട​ത്തി​ൽ ഷാ​ന​വാ​സ് കു​റു​മ്പൊ​യി​ലി​ന്റെ (44) പേ​രി​ലാ​ണ് ബാ​ലു​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മു​മ്പു ന​ട​ന്ന ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി സ്കൂ​ൾ ജാ​ഗ്ര​ത സ​മി​തി മു​മ്പാ​കെ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ചൈ​ൽ​ഡ് ലൈ​ൻ പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫി​സ​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

ബാ​ലു​ശ്ശേ​രി പൊ​ലീ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം 16ന് ​വ​യ​നാ​ട്ടി​ൽ​നി​ന്നും വ​രു​ന്ന വ​ഴി ബ​സി​ൽ​വെ​ച്ച് പെ​ൺ​കു​ട്ടി​ക്കു നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന്റെ പേ​രി​ൽ ഷാ​ന​വാ​സി​നെ​തി​രെ താ​മ​ര​ശ്ശേ​രി പൊ​ലീ​സ് പോ​ക്സോ കേ​സ് ചു​മ​ത്തി റി​മാ​ൻ​ഡി​ലാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Sexual assault on a student; Another case against the teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.