കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പീഡന പരാതിയിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ട ി സോളാർ കേസിലെ പ്രതികൂടിയായ യുവതി നൽകിയ അപ്പീൽ ൈഹകോടതി തള്ളി. അന്വേഷണത്തിലെ അപാകത ചൂണ്ടിക്കാട്ടി നൽകിയ ഹരജ ി സിംഗിൾ ബെഞ്ച് തള്ളിയതിനെതിരായ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കേസിലെ രേഖകളൊന്നും പരിശോധിക്കാതെയാ ണ് സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയതെന്നായിരുന്നു യുവതിയുടെ വാദം. കേസിലെ മറ്റൊരു പ്രതിയായ കെ.സി. വേണുഗോപാലിെനതിരായ ഹരജി ഇതേ കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത് പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി 2012 സെപ്റ്റംബര്‍ 19ന് ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന മൊഴിയെത്തുടർന്ന് 2018 ഒക്ടോബറിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്നും അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കണമെന്നും ഹരജിക്കാരി ആവശ്യപ്പെട്ടു. സംഭവശേഷം ആറുവർഷം കഴിഞ്ഞ് നൽകിയ പരാതിയിലെടുത്ത കേസിൽ കുറ്റപത്രം നൽകാത്തതിനെപ്പറ്റിയാണ് പറയുന്നതെന്ന് ഹരജിക്കാരിയെ േകാടതി ഒാർമിപ്പിച്ചു.
പൊലീസ് അവരുടെ നടപടി സ്വീകരിക്കെട്ട. ഇൗ ഘട്ടത്തിൽ കോടതിയുടെ ഇടപെടൽ വേണ്ടതില്ല. അന്വേഷണത്തിന് പൊലീസിനെ നിർബന്ധിക്കാനാവില്ല. അന്വേഷണം ശരിയായ രീതിയിൽ പൂർത്തിയാകെട്ടയെന്നും കോടതി വ്യക്തമാക്കി. അന്വേഷണം എവിടെവരെയായെന്നും ആരെയൊക്കെ ചോദ്യം ചെയ്തെന്നും അറിയാൻ ആഗ്രഹമുണ്ടെന്ന ഹരജിക്കാരിയുെട ആവശ്യവും കോടതി തള്ളി. ശരിയായ വിചാരണ ഉറപ്പാക്കണമെന്ന് ഹരജിക്കാരി ആവശ്യപ്പെട്ടപ്പോൾ വിചാരണ തുടങ്ങിയിട്ട് ഇക്കാര്യം ആവശ്യമെങ്കിൽ ഉന്നയിക്കാമെന്ന് കോടതി വ്യക്തമാക്കി. നിയമപരമായ നടപടികൾ പൊലീസ് സ്വീകരിക്കേട്ടയെന്നും ആവശ്യമായ സമയം പൊലീസിന് നൽകണമെന്നും വ്യക്തമാക്കിയ കോടതി തുടർന്ന് ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.