ഇരവിപുരം: സർക്കാർ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിയെ വിദഗ്ധ ചികിത്സ വാഗ്ദാനം ചെയ്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച സർക്കാർ ഹോമിയോ ഡോക്ടറെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം കോർപറേഷനിലെ വടക്കേവിള സർക്കാർ ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ കിഴക്കേ കല്ലട ഉപ്പൂട് ശങ്കരവിലാസത്തിൽ ബിമൽകുമാർ (50) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജനുവരി അവസാനവാരത്തിലായിരുന്നു സംഭവം. ഡിസ്പെൻസറിയിൽ ചികിത്സക്കായെത്തിയ യുവതിയെ വിദഗ്ധ ചികിത്സ ലഭ്യമാക്കാമെന്നു പറഞ്ഞ് അയത്തിൽ ഭാഗത്ത് ഡോക്ടർ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്ന സ്ഥാപനത്തിലേക്ക് വരുത്തി ലൈംഗികാതിക്രമം കാട്ടുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നെന്നാണ് പരാതി.
സംഭവമറിഞ്ഞ വീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകി. തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വകുപ്പുതല നടപടികളും ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
ഇരവിപുരം എസ്.എച്ച്.ഒ ഉദയകുമാർ, എസ്.ഐമാരായ മൃദുൽകുമാർ, ദീപു, ഷെമീർ, സൂരജ് ഭാസ്കർ, ജി.എസ്.ഐമാരായ സജികുമാർ, സുനിൽകുമാർ, സി.പി.ഒമാരായ മഹേന്ദ്രലാൽ, സാബിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.