മഹാരാജാസ് പ്രിന്‍സിപ്പലിന്‍െറ കസേര കത്തിക്കല്‍: മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ച സംഭവത്തില്‍ മൂന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നാലാം സെമസ്റ്റര്‍ ഫിസിക്സ് ബിരുദ വിദ്യാര്‍ഥി വൈക്കം സ്വദേശി കലശക്കേരി പ്രജിത്ത് കെ. ബാബു, ആറാം സെമസ്റ്റര്‍ എക്കണോമിക്സ് വിദ്യാര്‍ഥി കോട്ടയം കുടമാളൂര്‍ സ്വദേശി പുളിമൂട്ടില്‍ രോഹിത് റോണ്‍സണ്‍, നാലാം സെമസ്റ്റര്‍ അറബിക് വിദ്യാര്‍ഥി പാലക്കാട് പട്ടാമ്പി സ്വദേശി ചത്തെിക്കോട്ടില്‍ മുഹമ്മദ് അമീര്‍ എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന്‍െറ പിടിയിലായത്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ജനുവരി 19നാണ് വിവാദങ്ങള്‍ക്കിടയാക്കിയ സംഭവം നടന്നത്. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് 10 ദിവസത്തിനുശേഷം പൊലീസ് നടപടി. കസേര കത്തിക്കാന്‍ നേതൃത്വം നല്‍കിയ വിദ്യാര്‍ഥികളെ എസ്.എഫ്.ഐ പുറത്താക്കിയിരുന്നു. സി.പി.എം, എസ്.എഫ്.ഐ ജില്ല ഘടകങ്ങള്‍ സമരരീതിയെ തള്ളിപ്പറയുകയും ചെയ്തു. സംഭവത്തിന് നേതൃത്വം നല്‍കിയവരെ കണ്ടത്തൊന്‍ കോളജ് ഗവേണിങ് കൗണ്‍സില്‍ നിയോഗിച്ച അന്വേഷണ കമീഷന്‍ ബുധനാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. കോളജിലെ ചില അധ്യാപകര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപണമുണ്ട്.

Tags:    
News Summary - SFI activists arrested for torching Maharaja's College principal's chair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.