എസ്.എഫ്.ഐക്കാർക്ക് ഇടിക്കണമെങ്കിൽ കാറിന് പുറത്തിറങ്ങാമെന്ന് ഗവർണർ; കരിങ്കൊടി കാണിക്കുന്നവരോട് വിരോധമില്ല

പാലക്കാട്: എസ്.എഫ്.ഐക്കാർക്ക് എന്നെ ഇടിക്കണമെങ്കിൽ കാറിന് പുറത്തിറങ്ങാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പാലക്കാട് പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം നടന്ന സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിങ്കൊടി കാണിക്കുന്നവരോട് വിരോധമില്ലെന്ന് ഗവർണർ പറഞ്ഞു. കരിങ്കൊടി കാണിക്കുന്നവര്‍ക്ക് ആശംസകൾ നേരുകയാണ്. അവരോട് സഹതാപം മാത്രമേയുള്ളൂ. അവരെ​െൻറ കാറിൽ ഇടിക്കുന്നുണ്ട്. അതി​െൻറ ആവശ്യമില്ല. എന്നെ ഇടിക്കാനാണ് ഉദ്ദേശ്യമെങ്കിൽ കാറിന് പുറത്തിറങ്ങാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പാലക്കാട് എസ്.എഫ്.​െഎ നേതൃത്വത്തിലാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. സര്‍വകലാശാലകളിലെ സംഘപരിവാര്‍വത്കരണത്തിനെതിരെ തുടരുന്ന പ്രതിഷേധമാണ് പാലക്കാട്ടും നടന്നത്. ​പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത എസ്.എഫ്.ഐ ജില്ല സെക്രട്ടറി ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Tags:    
News Summary - SFI protests against the governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.