കോട്ടയം: എം.ജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ഏഴ് എ.ഐ.എസ്.എഫ് പ്രവർത്തകർക്കെതിരെയും കേസ്. വനിതാപ്രവര്‍ത്തകയെ കടന്നുപിടിെച്ചന്നും ജാതി അധിക്ഷേപം നടത്തിയെന്നും കാട്ടി എസ്.എഫ്.ഐ ജില്ലാ നേതൃത്വം നൽകിയ രണ്ട് പരാതിയിലാണ് ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തത്. കടന്നുപിടിച്ചെന്ന വനിതാപ്രവർത്തകയുടെ പരാതിയിൽ മൂന്നുപേർക്കെതിരെയും ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന പരാതിയിൽ നാലുപേർെക്കതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
മർദനമേറ്റ എ.ഐ.എസ്.എഫ് പ്രവർത്തകർ നൽകിയ പരാതിയിൽ 24 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് എസ്.എഫ്.ഐ പരാതി.
എന്നാൽ, പരാതിക്കാരെ പ്രതികളാക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നതെന്ന് എ.ഐ.എസ്.എഫ് കോട്ടയം ജില്ല നേതൃത്വം കുറ്റപ്പെടുത്തി.
മർദനമേറ്റവരെ പ്രതികളാക്കുകയാണ് പൊലീസ് ചെയ്യുന്നത്. തങ്ങളുടെ പരാതിയെ പ്രതിരോധിക്കാനാണ് പൊടുന്നനെയുള്ള കേസെന്ന് കോട്ടയം ജില്ല സെക്രട്ടറി നന്ദു ജോസഫ് പറഞ്ഞു.
എ.ഐ.എസ്.എഫ് സംസ്ഥാന ജോ. സെക്രട്ടറി നിമിഷ രാജുവിനെ മർദിക്കുകയും അപമാനിക്കുകയും ചെയ്െതന്ന പരാതിയിൽ 10 പേർക്കെതിരെ കേസെടുത്തെങ്കിലും ഇതിൽ കെ.എം. അരുൺ ഉൾപ്പെട്ടിട്ടില്ല. ജാമ്യമില്ലാ വകുപ്പുകളിലായിരുന്നു ഇവർക്കെതിരെ കേസ്. എ.ഐ.എസ്.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറി എ.എ. സഹദിനെ ആക്രമിച്ച കേസിലാണ് മറ്റ് 14 പേർക്കെതിരായ േകസ്. ഇതിൽ വിദ്യാഭ്യാസമന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗം കെ.എം. അരുണും ഉൾെപ്പട്ടിട്ടുണ്ട്.
അതിനിടെ, നിമിഷ രാജുവിനെതിരായ അതിക്രമത്തിെൻറ അന്വേഷണച്ചുമതല കോട്ടയം ഡിവൈ.എസ്.പി സന്തോഷ് കുമാറിന് കൈമാറി.
അതേസമയം, എം.ജിയിലേത് വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നമാണെന്നും അവർതന്നെ പരിഹരിക്കുമെന്നുമാണ് സി.പി.എം ജില്ല നേതൃത്വത്തിെൻറ പ്രതികരണം. എസ്.എഫ്.ഐ നൽകിയ പരാതിയിൽ എ.ഐ.എസ്.എഫ് ജില്ല പ്രസിഡൻറ് ഷാജോ, ജില്ല സെക്രട്ടറി നന്ദു ജോസഫ്, മറ്റ് നേതാക്കളായ സഹദ്, അമൽ അശോക്, എ.എസ്. അഭിജിത്ത് എന്നിവരടക്കം ഏഴുപേർക്കെതിരെയാണ് കേസെടുത്തത്. വോട്ടുചെയ്യാനെത്തിയ എറണാകുളം സ്വദേശിനിയുടെയും സർവകലാശാല കാമ്പസിലെ വിദ്യാർഥിയുടെയും പരാതിയിലാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.