ഡി.വൈ.എഫ്.ഐ നേതാവ് ആക്രമിച്ചു എന്ന പരാതി പിൻവലിച്ച് എസ്.എഫ്.ഐ വനിതാ നേതാവ്

ആലപ്പുഴ: ഡി.വൈ.എഫ്.ഐ നേതാവ് ആക്രമിച്ചു എന്ന പരാതി പിൻവലിച്ച് എസ്.എഫ്.ഐ വനിതാ നേതാവ്. പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കാൻ സമീപിച്ചെങ്കിലും പരാതിയില്ലെന്ന് കാട്ടി എസ്.എഫ്.ഐ നേതാവ് കൂടിയായ പെൺകുട്ടി പിൻമാറുകയായിരുന്നു. സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് യുവതി പരാതി പിന്‍വലിച്ചതെന്നാണ് ലഭ്യമാകുന്ന സൂചന.

ഹരിപ്പാട്ടെ ഡി.വൈ.എഫ്.ഐ നേതാവായ അമ്പാടി ഉണ്ണിക്കെതിരെ ഹരിപ്പാട് തന്നെയുള്ള എസ്.എഫ്‌.ഐ ഏരിയ പ്രസിഡന്റായ ചിന്നുവാണ് പരാതി നല്‍കിയിരുന്നത്. ബൈക്കിടിപ്പിച്ച് വീഴ്ത്തി മർദിച്ചു എന്നായിരുന്നു പരാതി. ഇതിനെ തുടര്‍ന്ന് അമ്പാടി ഉണ്ണിയെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. തലകുകം ശരീരത്തിനും മുറിവേറ്റ ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഉണ്ണിയുടെ വിവാഹം മുടക്കാൻ ചിന്നുവും സുഹൃത്തും ശ്രമിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു വിവരം. മർദിക്കുമ്പോൾ ഉണ്ണിക്കൊപ്പം സി.പി.എം അനുഭാവികളും ഉണ്ടായിരുന്നതായി യുവതി പരാതിയിൽ പറഞ്ഞിരുന്നു.

Tags:    
News Summary - SFI woman leader withdraws complaint that DYFI leader assaulted her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.