ഫാസിൽ, ഷമീം, ഷബീബ് റഹ്മാൻ, മുഹമ്മദ് അജ്മൽ, ചീര ഷഫീഖ്
നിലമ്പൂർ: നാട്ടുവൈദ്യൻ ഷാബാ ശെരീഫിന്റെ കൊലപാതകക്കേസിൽ ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. നിലമ്പൂർ സ്വദേശികളായ കൈപ്പഞ്ചേരി ഫാസിൽ (31), കുന്നേക്കാടൻ ഷമീം എന്ന പൊരി ഷമീം (32), പൂളക്കുളങ്ങര ഷബീബ് റഹ്മാൻ (30), കൂത്രാടൻ മുഹമ്മദ് അജ്മൽ (30), ചീര ഷഫീഖ് (28) എന്നിവരുടെ ലുക്ക്ഔട്ട് നോട്ടീസാണ് നിലമ്പൂർ പൊലീസ് പുറത്തുവിട്ടത്.
ഇവരെ എവിടെ കണ്ടാലും വിവരം അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. നിലമ്പൂർ ഡിവൈ.എസ്.പി: 9497940890, നിലമ്പൂർ സി.ഐ: 9497987173, നിലമ്പൂർ എസ്.ഐ: 9497980671.
ഒളിവിൽ പോയ പ്രതികളിൽ ഷമീം, ഷബീബ് റഹ്മാൻ എന്നിവർ നിലമ്പൂർ രാധ വധശ്രമക്കേസിൽ പ്രതികളാണ്. ഈ കേസിന്റെ വിചാരണ നടക്കുകയാണ്.
ഷാബാ ശെരീഫിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി നിലമ്പൂർ മുക്കട്ടയിലെ ഷൈബിൻ അഷ്റഫ് പൊലീസ് പിടിയിലായ ദിവസംതന്നെ പാസ്പോർട്ടുകളുമായി മറ്റുപ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഫോണുകൾ സ്വിച്ച് ഓഫാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.