മലപ്പുറം: കണ്ണീരിൻ ആഴക്കടലിൽ നിന്നും ഞാൻ തേങ്ങിടുന്നു..കരുണ ചൊരിയണെൻറ നാഥാ...അരക്ക് താഴെ തളർന്ന പടിഞ്ഞാറ്റുംമുറിയിലെ മുഹമ്മദ് ശബീബിെൻറ ജീവിതാനുഭവങ്ങൾ കോർത്തിണക്കിയ വാക്കുകളാണിത്. കണ്ണീർ കടൽ എന്ന േപരിൽ ഈ മാസം 16നാണ് ഗാനം പുറത്തിറക്കിയത്.
ജന്മനാ വൈകല്യം സംഭവിച്ച ശബീബ് കുട്ടിക്കാലവും യൗവ്വനവും യുവത്വവും പ്രയാസങ്ങൾക്കിടയിൽ ആർജവത്തോടെ നേരിട്ടത് ദൃശ്യമികവോടെ ഗാനത്തിൽ ചിത്രീകരിക്കുന്നു. മാസങ്ങൾക്ക് മുമ്പ് പാട്ടുകൾ തയാറാക്കിയെങ്കിലും പുറത്തിറക്കാൻ സാമ്പത്തികശേഷി ഇല്ലായിരുന്നു. സ്വന്തമായി രചനയും ആലാപനവും സംഗീതവും നിർവഹിച്ച ഗാനം പുറത്തിറക്കാൻ മുട്ടാത്ത വാതിലുകളില്ല.
അവസാനം സുഹൃത്തായ നൗഷാദ് സി.ഡി വേൾഡ് കൈത്താങ്ങായി മുന്നിെലത്തി. അതോടെ ശബീബിെൻറ സ്വപ്ന സാക്ഷാത്കാരത്തിന് വേഗതയാർന്നു. ഗാനം റെക്കോർഡ് ചെയ്യാനും ഷൂട്ട് ചെയ്യാനും സുഹൃത്തുക്കെളത്തി. എഡിറ്റിങ്, സൗണ്ട് മിക്സിങ് എന്നിവക്ക് പണം ചെലവഴിച്ചു. ദിവസങ്ങൾക്കുള്ളിൽ ഗാനം പൂർത്തിയാക്കി ശ്രോതാക്കളുടെ പ്രശംസ പിടിച്ചുപറ്റി.
ഊന്നുവടിയുടെ സഹായത്തോടെ നിൽക്കുകയും നടക്കുകയും ചെയ്യുന്ന ഇദ്ദേഹം മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ല ലോട്ടറി ഓഫിസിൽ താത്കാലിക ജീവനക്കാരനാണ്. കുറുമാഞ്ചേരി മുഹമ്മദ് അലി-മുംതാസ് എന്നിവരുടെ മകനായ ഈ 30കാരൻ ആദ്യമായാണ് ഗാനം പുറത്തിറക്കുന്നത്. യൂട്യൂബിൽ ഗാനം അപ്ലോഡ് ചെയ്തതോടെ അഭിനന്ദന പ്രവാഹമാണ്. സുഹൈലയാണ് ഭാര്യ. നാലുവയസ്സുള്ള മകനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.