തിരുവനന്തപുരം: ഷൂ നക്കിയ സവർക്കറുടെ രാജ്യ സ്നേഹം പിൻപറ്റുന്നവർ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കരുതെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന തകർക്കാനും ഭരണഘടനയുടെ മൂല്യങ്ങളെ പിഴുതെറിയാനും ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ, ഫാസിസത്തെ എന്തു വിലകൊടുത്തും ചെറുക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ആ പോരാട്ടത്തിന്‍റെ മുൻ നിരയിൽ കേരളമുണ്ടാകും.
ജാതിയും മതവും നോക്കാതെ ഇന്ത്യൻ തെരുവുകളിലേക്ക് അധികാരത്തോട് വിരൽ ചൂണ്ടി പോരാടാൻ ഇറങ്ങിയ വിദ്യാർഥി സമൂഹത്തിന് കേരള നിയമസഭയുടെ ആദരവും അഭിവാദ്യവും അർപ്പിക്കുകയാണ്.
സൈനിക മേധാവി രാഷ്ട്രീയത്തില്‍ അഭിപ്രായം പറയുന്നത് മുമ്പ് കണ്ടിട്ടുള്ളത് പാകിസ്താനിലാണ്. ഇപ്പോള്‍ ഇന്ത്യയിലും അത് സംഭവിച്ചിരിക്കുന്നു. ഇന്ത്യയുടെ മണ്ണിനെ വിവേചനത്തിന്‍റെ മണ്ണാക്കി മാറ്റാൻ ശ്രമിക്കുന്നവർ ഗാന്ധിജിയുടേയും നെഹ്‌റുവിന്‍റേയും പിന്‍മുറക്കാരല്ല, അവര്‍ ജിന്നയുടെ പിന്‍മുറക്കാരാണ്.
കേരള പോലീസിന്‍റെ കൂറ് നാഗ്പൂരിലല്ല എന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. യു.എ.പി.എയും എന്‍.ഐ.എയും ഉൾപ്പെടെ ഇവിടെ അനാവശ്യമായി വലിച്ചിഴക്കപ്പെടുന്ന സാഹചര്യങ്ങൾക്ക് തടയിടാൻ മുഖ്യമന്ത്രിക്കും സർക്കാറിനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.