സുൽത്താൻ ബത്തേരി: വയനാട്ടിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ് ല ഷെറിൻ പമ്പുകടിയേറ്റ കെട്ടിടം അധികൃതർ പൊളിച്ചു നീ ക്കി. സുൽത്താൻ ബത്തേരി സർവജന സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടമാണ് പുതിയ കെട്ടിടം നിർമിക്കാനായി പൊളിച്ചു നീക്കിയത്.
ഷഹ് ല ഷെറിന്‍റെ മരണത്തെ തുടർന്ന് സ്കൂൾ സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് കെട്ടിടം പുതുക്കി പണിയാൻ രണ്ടു കോടി രൂപ അനുവദിച്ചിരുന്നു. കൂടാതെ, കിഫ്ബിയിൽ നിന്ന് ഒരു കോടി രൂപ നേരത്തെ അനുവദിച്ചിട്ടുണ്ട്. കെട്ടിട നിർമാണത്തിനുള്ള ടെണ്ടർ നടപടികൾ അധികൃതർ തുടങ്ങി.
മൂന്നു നിലകളിലായ 9000 ചരുരശ്ര അടിയിൽ നിർമിക്കുന്ന കെട്ടിടം മൂന്നു മാസം കൊണ്ട് പൂർത്തിയാക്കാനാണ് തീരുമാനം. ഒാരോ നിലയിലും അഞ്ച് ക്ലാസ് മുറികളും രണ്ട് ടോയ് ലെറ്റ് ബ്ലോക്കുകളും അടങ്ങുന്നതാണ് പുതിയ കെട്ടിടം.
2019 നവംബർ 20നാണ് അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഷഹ് ല ക്ലാസ് മുറിയുടെ തറയിലുണ്ടായിരുന്ന മാളത്തിൽ നിന്ന് പാമ്പ് കടിയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.