തിരുവനന്തപുരം: ഡി.ജി.പി ഓഫിസിന് മുന്നിൽ പത്ത് മിനിറ്റ് ചിലവഴിക്കാത്ത തന്നെ ഏഴ് ദിവസം പിടിച്ച് ജയിലിട്ട് പീഡിപ്പിച്ചത് പിണറായി വിജയന് തന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണെന്ന് കെ.എം. ഷാജഹാൻ. ലാവലിൻ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന് 17 വർഷത്തെ പകയാണ് തന്നോടുള്ളത്. 2001ലാണ് ഞാൻ വി.എസ് അച്യുതാനന്ദന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തനം ആരംഭിച്ചത്. 2006ൽ മുഖ്യമന്ത്രിയാകാൻ പിണറായി ആഗ്രഹിച്ചിരുന്നു. എന്നാൽ അന്ന് മുഖ്യമന്ത്രിയായത് വി.എസാണ്. ശക്തിധരൻ പത്രാധിപരായ മാസികയിൽ ലാവലിനെക്കുറിച്ച് അരഡസനോളം എഴുതിയിരുന്നു. ഇതെല്ലാം മുഖ്യമന്ത്രിയുടെ പകക്ക് കാരണമാണ്.
തന്നെ വ്യക്തപരമായി അവസാനിപ്പിക്കാമെന്ന് പിണറായി വിജയൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ടി.പി.കേസിന്‍റെ ഫലമായിരിക്കും ഉണ്ടാവുക . അഴിമതിക്കെതിരെ പോരാടുന്ന ഒരാളെ വകവരുത്താൻ കേരളത്തിെല ജനം സമ്മതിക്കില്ലെന്നും ഷാജഹാൻ പറഞ്ഞു.
മകന്‍റെ ജയിൽമോചനത്തിനായി നിരാഹാരമനുഷ്ഠിച്ചിരുന്ന അമ്മ തങ്കമ്മക്ക് ഷാജഹാൻ നരാങ്ങാനീര് നൽകി നിരാഹാരം അവസാനിപ്പിച്ചു. രണ്ട് ദിവസങ്ങളായി വീട്ടിൽ നിരാഹാര സമരത്തിലായിരുന്നു എൽ.തങ്കമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.