വികസനത്തിൽ ആര് എതിരു നിന്നാലും ഈ സർക്കാർ മുന്നോട്ട് തന്നെ പോകുമെന്ന് ഷംസീർ എൽ.എൽ.എ. കെ റെയിൽ സംബന്ധിച്ച അടിയന്തിര പ്രമേയ ചർച്ചയിൽ നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
(കെ റെയിൽ) തൂൺ പറിക്കുന്ന പണിയാണിപ്പോൾ ചിലർക്കെന്ന് അദ്ദേഹം പറഞ്ഞു. 'എന്നിട്ട് പൊലീസിന്‍റെയടുത്തുനിന്ന് അടി കിട്ടിയെന്ന് പറയുന്നു. തൂണൊക്ക പറിച്ചാൽ അടിയൊക്കെ കിട്ടും. ഇനിയും കളിച്ചാൽ ഇനിയും കിട്ടും' -പ്രതിപക്ഷ നിരയെ നോക്കി ഷംസീർ പറഞ്ഞു.
വികസനത്തിന് തുരങ്കം വെക്കാൻ ശ്രമിച്ചാൽ നേരിടുമെന്നും ഈ സർക്കാറിനോട് മുന്നോട്ട് പോകാൻ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്‍റെ സാധ്യത ടൂറിസത്തിലാണെന്നും അതിന് കെ റെയിൽ വേണമെന്നും അദ്ദേഹം പറഞ്ഞു. 2023 ആകുമ്പോൾ രാജസ്ഥാനും ചത്തിസ്ഗഡും കോൺഗ്രസിന് നഷ്ടമാകുമെന്നും അപ്പോൾ നിങ്ങൾ (കോൺഗ്രസ്) ഞങ്ങൾക്ക് (സി.പി.എമ്മിന്) പിന്നിലാകുമെന്നും ഷംസീർ പ്രതിപക്ഷത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.