തലശ്ശേരി: ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയുടെ വിവാഹത്തലേന്ന് ഡി.വൈ.എഫ്.െഎ സംസ്ഥാന പ്രസിഡൻറ് അഡ്വ. എ.എൻ. ഷംസീർ എം.എൽ.എയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷ് കോടിയേരിയും ആശംസയുമായെത്തി.
ഇതുസംബന്ധിച്ച വാർത്തയും പടവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ സംഭവം വിവാദമായി. ടി.പി വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഷാഫിയുടെ വിവാഹമായിരുന്നു ഇന്നലെ. ഇദ്ദേഹത്തിന് ആശംസനേരാനാണ് ബുധനാഴ്ച അദ്ദേഹത്തിെൻറ ചൊക്ലി രജിസ്ട്രാർ ഒാഫിസിന് സമീപത്തെ വീട്ടിൽ ഇരുവരും എത്തിയത്. ടി.പി വധക്കേസിലെ അഞ്ചാം പ്രതിയായ മുഹമ്മദ് ഷാഫി വിവാഹം നടത്തുന്നതിന് പരോളിലാണ് പുറത്തിറങ്ങിയത്. ഇന്നലെ വൈകീട്ട് വധുവിെൻറ കൊയിലാണ്ടിയിലെ വീട്ടിൽ സൽക്കാരവും നടത്തി.
അതേസമയം, തെൻറ മണ്ഡലത്തിൽപെട്ട വ്യക്തിയുടെ കല്യാണത്തിൽ പെങ്കടുത്തതിൽ തെറ്റില്ലെന്ന് അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ പ്രതികരിച്ചു. തെൻറ ഒാഫിസിൽ എത്തിയാണ് മുഹമ്മദ് ഷാഫി വിവാഹത്തിന് ക്ഷണിച്ചത്. പരിചയമില്ലാത്തവരുടെ വിവാഹത്തിൽപോലും പെങ്കടുക്കാറുണ്ട്. എം.എൽ.എ എന്നനിലയിൽ ക്ഷണിക്കുന്ന വിവാഹത്തിൽ പെങ്കടുക്കേണ്ടത് ഉത്തരവാദിത്തമാണ്. അതുമാത്രമാണ് താൻ ചെയ്തത്. അതിൽ തെറ്റില്ലെന്നും ജയിലിൽ കഴിയുന്ന വ്യക്തിക്കും മനുഷ്യാവകാശമുണ്ടെന്നും ഷംസീർ പറഞ്ഞു.
അതിനിടെ, മുഹമ്മദ് ഷാഫിയുടെ കല്യാണത്തിൽ ഷംസീർ എം.എൽ.എയും ബിനീഷ് കോടിയേരിയും പെങ്കടുക്കുകവഴി കൊലയാളികളും സി.പി.എം നേതൃത്വവും തമ്മിലുള്ള ബന്ധം ഒന്നുകൂടി വ്യക്തമായിരിക്കുകയാണെന്ന് ആർ.എം.പി സംസ്ഥാന സെക്രട്ടറി എം. വേണു പ്രസ്താവനയിൽ പറഞ്ഞു. കൊലയാളികളെ സംരക്ഷിക്കുന്ന എ.എൻ. ഷംസീർ എം.എൽ.എ സ്ഥാനം രാജിവെക്കണം. ഷംസീറിെൻറ പങ്കാളിത്തം മുഖ്യമന്ത്രിയുടെയും സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറയും അറിവോടെയാണ്. സി.പി.എമ്മിെൻറ മുതിർന്നനേതാക്കളായ ഇവർക്ക് ഗൂഢാലോചനയിലുള്ള പങ്കാളിത്തമാണ് തെളിയിക്കപ്പെട്ടത്. പ്രസ്താവനയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.