മണ്ണഞ്ചേരി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയവർ സഞ്ചരിച്ച കാറിൽനിന്ന് ആർ.സി ബുക്കും എ.ടി.എം കാർഡ് ഉപയോഗിച്ച് ഇന്ധനം നിറച്ചതിെൻറ രേഖകളും കിട്ടി. പിൻസീറ്റിൽ മാസ്കും സ്നാക്സിെൻറ ഒഴിഞ്ഞ പാക്കറ്റും കണ്ടെത്തി. കാറിൽ മദ്യപിച്ചതിെൻറ സൂചനകളുണ്ട്. ഡിക്കിയിൽ കുടിവെള്ളത്തിെൻറ കാലിക്കുപ്പികളും കണ്ടു.
കണിച്ചുകുളങ്ങര ക്ഷേത്രത്തിനു വടക്ക് അന്നപ്പുര മൈതാനത്ത് മരത്തിനുതാഴെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കാർ. എറണാകുളം രജിസ്ട്രേഷനിലെ വെള്ള മാരുതി സ്വിഫ്റ്റ് കാറിെൻറ ഉടമ പൊന്നാട് സ്വദേശി ബേബിയാണ്. ഞായറാഴ്ച പുലർച്ച സമീപവാസികളാണ് കണ്ടത്. ദൂരയാത്രക്കാർ വാഹനങ്ങൾ ഇവിടെ നിർത്തിയിടുന്നതിനാൽ അസ്വാഭാവികത തോന്നിയില്ല.കാറിെൻറ മുൻവശം ഇടതുഭാഗത്ത് ഷാെൻറ സ്കൂട്ടറിൽ ഇടിച്ചഭാഗത്ത് പൊട്ടലുണ്ട്. ഇതേ വശത്തെ കണ്ണാടിയും തകർന്നിട്ടുണ്ട്.
ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ വഴിമധ്യേ ഉപേക്ഷിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് നായ് ഇവിടെ നിന്ന് ഒന്നര കിലോമീറ്ററോളം ദൂരം ഓടി. പ്രദേശത്ത് പൊലീസ് അന്വേഷണം നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല.
ആലപ്പുഴയിൽ നിരോധനാജ്ഞ 22വരെ നീട്ടി
ആലപ്പുഴ: ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 22ന് രാവിലെ ആറുവരെ ദീര്‍ഘിപ്പിച്ച് കലക്ടര്‍ ഉത്തരവിട്ടു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായ ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.