തിരുവനന്തപുരം: ആലപ്പുഴയില്‍ കെ.എസ്. ഷാനെ വധിച്ച കേസില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണ്.
ഷാെൻറ കൊലപാതകത്തിലൂടെ കലാപമുണ്ടാക്കാനാണ് ആർ.എസ്.എസ് ശ്രമിച്ചത്. വല്‍സന്‍ തിലങ്കേരി ഷാന്‍ വധത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആലപ്പുഴയിലുണ്ടായിരുന്നു. പല കലാപക്കേസുകളിലും കൊലപാതകങ്ങളിലും പ്രതിയായ തില്ലങ്കേരി സ്ഥലത്തുണ്ടായിരുന്നത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
വാളെടുത്തിറങ്ങണമെന്ന പ്രകോപനപരമായ പ്രസംഗം ആലപ്പുഴയില്‍ വല്‍സന്‍ നടത്തിയിരുന്നു. ഷാനിെൻറ കൊലപാതകത്തിന് പിന്നാലെ വര്‍ഗീയ കലാപം ഉണ്ടാകുമെന്നാണ് ആർ.എസ്.എസ് കരുതിയത്. സംസ്ഥാന പൊലീസ് സേനയില്‍ ആർ.എസ്.എസ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആർ.എസ്.എസ് അജണ്ടകള്‍ക്ക് പൊലീസ് സൗകര്യമൊരുക്കുകയാണ്. ഷാന്‍ കൊലപാതകത്തില്‍ പൊലീസ് തയാറാക്കിയ പ്രതിപ്പട്ടിക പലരെയും രക്ഷിക്കാനാണ്. ആലപ്പുഴ ജില്ല പൊലീസ് മേധാവി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സമാധാന ശ്രമങ്ങളോട് പൂര്‍ണമായി സഹകരിക്കും. പക്ഷേ, സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കേണ്ട ആളുകളെ വരെ പൊലീസ് പിടിച്ചുകൊണ്ടുപോകുകയാണ്. കൊലക്ക് കൊലയെന്നതല്ല എസ്.ഡി.പി.െഎയുടെ രാഷ്ട്രീയ രീതി. എന്നാല്‍, ഇങ്ങോട്ട് തല്ലാന്‍ വന്നാല്‍ കവിള്‍ കാട്ടിക്കൊടുക്കാന്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം മണ്ണഞ്ചേരിയില്‍നിന്ന് പിടിച്ചുകൊണ്ടുപോയ ഫിറോസ് എന്ന 25കാരനെ ജയ്ശ്രീറാം വിളിക്കാന്‍ പറഞ്ഞ് പൊലീസ് മർദിച്ചു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തി. ഗുരുതരാവസ്ഥയിലായതോടെ ഫിറോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.