ശംഖുംമുഖം: യുവതിയെ രക്ഷിക്കുന്നതിനിടെ കടലില്‍ കാണാതായ ലൈഫ്ഗാര്ഡിെൻറ മൃതദേഹം കെണ്ടത്തി. ശംഖുംമുഖം ബീച്ച ിലെ ലൈഫ് ഗാര്‍ഡായ ചെറിയതുറ സ്വദേശി ജോണ്‍സണ്‍ ഗബ്രിേയലി(45)െൻറ മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയോടെ വലിയതുറ കുഴ ിവിളാംഭാഗത്ത് കരക്കടിഞ്ഞത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കടലില്‍ േജാൺസണെ കണ്ടെത്താൻ തിരച്ചില ്‍ തുടരുകയായിരുന്ന ലൈഫ്ഗാര്‍ഡുമാർ എത്തി വിഴിഞ്ഞം കോസ്റ്റല്‍പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
ശംഖുംമുഖം ബീച്ചില്‍നിന്ന് കടലിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെയാണ് ജോണ്‍സനെ കാണാതായത്. രക്ഷാപ്രവര്‍ത്തനത്തിനൊപ്പമുണ്ടായിരുന്ന ലൈഫ്ഗാര്‍ഡുകള്‍ ജോണ്‍സനെ രക്ഷപ്പെടുത്താന്‍ ശ്രമിെച്ചങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് നേവിയുടെ ഹെലികോപ്ടറുകള്‍ ഉള്‍പ്പെടെ രണ്ടുദിവസം കടലില്‍ തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല.
ശംഖുംമുഖം ബീച്ചിലേക്ക് ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് നഗരത്തിലെ സ്വകാര്യകമ്പനിയിലെ ജീവനക്കാരിയായ യുവതി പ്രക്ഷുബ്ധമായ കടലിലേക്ക് ചാടിയത്. യുവതിയെ രക്ഷിച്ച് തീരേത്തക്ക് കൊണ്ടുവരുന്നതിനിടെ ജോൺസൺ ശക്തമായ അടിയൊഴുക്കിൽപെടുകയായിരുന്നു. കടൽപരിചയമുള്ളവർക്കുപോലും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലും സാഹസികമായി രക്ഷാപ്രവർത്തനത്തിന് തയാറായ ജോൺസെൻറ േവർപാട് തീരമേഖലക്കാകെ നൊമ്പരമായി. ഭാര്യ: ശാലിനി. മക്കൾ: അബി, ആതിര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.