​ഷാർജ ഭരണാധികാരിക്ക്​ ആമാടപ്പെട്ടി സമ്മാനിച്ച്​ ഗവർണർ 


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം സ​ന്ദ​ർ​ശി​ക്കു​ന്ന ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ​േഡാ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​ക്ക്​ രാ​ജ്​​ഭ​വ​നി​ൽ സ്​​നേ​ഹോ​ഷ്​​മ​ള വ​ര​വേ​ൽ​പ്​ ന​ൽ​കി. ഗ​വ​ർ​ണ​ർ ജ​സ്​​റ്റി​സ്​ പി. ​സ​ദാ​ശി​വം സ​ന്ദ​ർ​ശ​ന​ത്തി​​െൻറ സ്​​മ​ര​ണ​ക്കാ​യി ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​ക്ക്​ ആ​മാ​ട​പ്പെ​ട്ടി സ​മ്മാ​നി​ച്ചു. 

രാ​വി​ലെ 10.50 ഒാ​ടെ രാ​ജ്​​ഭ​വ​നി​ലെ​ത്തി​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​​ അ​ൽ ഖാ​സി​മി​യെ​യും സം​ഘ​ത്തെ​ക്കും ഗ​വ​ർ​ണ​ർ  സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന്​ ഗ​വ​ർ​ണ​റും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. പി​ന്നാ​ലെ പ്ര​ധാ​ന ഹാ​ളി​ൽ മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തി​ൽ പ​​ങ്കാ​ളി​ക​ളാ​യി. നേ​ര​ത്തേ സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ച്ച പ​രി​പാ​ടി രാ​ജ്​​ഭ​വ​നി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. ക​ന​ത്ത സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഇ​വി​ടെ ഒ​രു​ക്കി​യി​രു​ന്ന​ത്.

വൈ​വി​ധ്യ രു​ചി​ക്കൂ​ട്ടു​മാ​യാ​ണ്​ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​ടെ ബ​ഹു​മാ​നാ​ർ​ഥം രാ​ജ്​​ഭ​വ​നി​ൽ വി​രു​ന്നൊ​രു​ക്കി​യ​ത്. ആ​തി​ഥേ​യ​​െൻറ റോ​ളി​ലാ​യി​രു​ന്നു ഗ​വ​ർ​ണ​ർ. ചെ​മ്മീ​ൻ ചു​ട്ട​ത്, കൂ​ൺ മ​സാ​ല, അ​പ്പം, ചെ​മ്മീ​ൻ ക​റി, കേ​ര​ള പൊ​റാ​ട്ട, മ​ല​ബാ​ർ വെ​ജി​റ്റ​ബി​ൾ കു​റു​മ, കാ​യ​ൽ പൂ​മീ​ൻ ക​റി, ബ​സു​മ​തി ചോ​റ്, ചി​ക്ക​ൻ വി​ഭ​വ​ങ്ങ​ൾ, ഉ​ള്ളി​ത്തീ​യ​ൽ, മു​ള​യ​രി പാ​യ​സം, ഇ​ള​നീ​ർ പു​ഡി​ങ്​ തു​ട​ങ്ങി വി​ഭ​വ​സ​മൃ​ദ്ധ​മാ​യി​രു​ന്നു വി​രു​ന്ന്. മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മൊ​ക്കെ ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​ക്ക്​ ഒ​പ്പ​മെ​ത്തി​യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ച​ർ​ച്ച​ക​ളി​ൽ പ​െ​ങ്ക​ടു​ത്തു. ര​ണ്ട​ര​യോ​ടെ​യാ​ണ്​ രാ​ജ്​​ഭ​വ​നി​ൽ​നി​ന്ന്​ നേ​താ​ക്ക​ൾ മ​ട​ങ്ങി​യ​ത്.

Tags:    
News Summary - Sharja ruler kerala visit-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.