തിരുവനന്തപുരം: ‘ഞാനൊരു വിദ്യാർഥിയാണ്. ഇപ്പോഴും പഠിച്ചുകൊണ്ടേയിരിക്കുന്നു. അറിവ് ഒരു വിഷയത്തിൽ പരിമിതപ്പെടുന്നില്ല. അതിനു മതിലുകളുമില്ല’-ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീംകൗൺസിൽ അംഗവുമായ ൈശഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വാക്കുകൾ. കാർഷികരംഗവുമായി ബന്ധപ്പെട്ട് ബിരുദമെടുത്തശേഷം ചരിത്രത്തിൽ പിഎച്ച്.ഡി നേടിയതിനെക്കുറിച്ച് മന്ത്രി ഡോ. കെ.ടി. ജലീൽ ആരാഞ്ഞേപ്പാഴായിരുന്നു ഷാർജ ഭരണാധികാരിയുടെ പ്രതികരണം.
ചരിത്രത്തിൽ തനിക്ക് നേരത്തേ മുതൽ ഏറെ താൽപര്യമുണ്ടായിരുന്നു. താൽപര്യമുള്ള വിഷയങ്ങൾ എപ്പോഴും പഠിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളം സന്ദർശിക്കുന്ന ഷാർജ ഭരണാധികാരിയുടെ മിനിസ്റ്റർ വെയിറ്റിങ് ആയി സംസ്ഥാന സർക്കാർ നിയോഗിച്ച ഡോ. കെ.ടി. ജലീൽ സന്ദർശനത്തിെൻറ ഇടവേളകളിൽ അദ്ദേഹവുമായി നിരവധി വിഷയങ്ങളിൽ ആശയവിനിമയം നടത്തി. അക്കാദമിക് തലത്തിലായിരുന്നു ചർച്ച ഏറെയും.
ഡൽഹി, മുംബൈ, പുണെ എന്നിവിടങ്ങളിലൊക്കെ പോയിട്ടുണ്ട്. അവിടെയൊന്നുമില്ലാത്ത ഉൗഷ്മള സ്വീകരണമാണ് മലയാള നാട്ടിൽ തനിക്ക് കിട്ടിയത്. ഷാർജയിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് കുടുംബങ്ങളെ ഒപ്പം കൊണ്ടുപോകുന്നതിനുള്ള പ്രതിബന്ധങ്ങൾ ലഘൂകരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.യു.എ.ഇ വികസനരംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ചാണ് മുന്നോട്ടു പോകുന്നത്. നാടിെൻറ വികസനത്തിന് സമാധാനവും ശാന്തിയുമാണ് വേണ്ടത്. എല്ലാ വിഭാഗങ്ങളോടുമുള്ള സ്നേഹവും ആദരവുമാണ് നാടിന് അഭിവൃദ്ധിയുണ്ടാക്കുക. അതാണ് യു.എ.ഇ ചെയ്യുന്നത്. എല്ലാവർക്കും സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. -അദ്ദേഹം പറഞ്ഞു. ഷാർജ ഭരണാധികാരിയുടെ പുസ്തകം ‘കലക്ഷൻ ഒാഫ് സ്പീച്ചസി’നെക്കുറിച്ചും ഇരുവരും സംസാരിച്ചു. അതു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താമെന്നും മികച്ച പരിഭാഷകർ ഇവിടെയുണ്ടെന്നും ഡോ. കെ.ടി. ജലീൽ അദ്ദേഹത്തെ അറിയിച്ചു. അതു പ്രസിദ്ധീകരിക്കുന്നതിന് സർക്കാർ മുൻകൈ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.