പരസ്പരം മിണ്ടാതിരിക്കാൻ തങ്ങൾ കിൻഡർ ഗാർട്ടൻ കുട്ടികളല്ലെന്ന് ശശി തരൂർ

കൊച്ചി: കീഴ്​വഴക്കം ലംഘിച്ചിട്ടില്ലെന്നും പൊതുപരിപാടികൾക്ക് പോകുമ്പോൾ ഡി.സി.സി പ്രസിഡന്‍റുമാരെ അറിയിക്കാറുണ്ടെന്നും ശശി തരൂർ എം.പി. കോൺഗ്രസ് പരിപാടിയിലും പൊതുപരിപാടിയിലും പോകുമ്പോൾ ഡി.സി.സി പ്രസിഡന്‍റുമാരെ അറിയിക്കുന്നത് താൻ 16 വർഷമായി തുടരുന്ന രീതിയാണ്​, എന്നാൽ സ്വകാര്യ പരിപാടിക്ക് പോകുമ്പോൾ ഡി.സി.സി പ്രസിഡന്‍റുമാരെ അറിയിക്കേണ്ടതില്ലെന്നും തരൂർ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന് മിണ്ടാതിരിക്കാൻ തങ്ങൾ കിൻഡർ ഗാർട്ടനിലെ കുട്ടികളാണോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. താൻ വിവാദങ്ങൾ ഉണ്ടാക്കിയിട്ടില്ല. നേതാക്കളുമായി ഒരു അകൽച്ചയും ഇല്ല. ആരോടും മിണ്ടാതിരുന്നിട്ടുമില്ല. ആരോടും അമർഷവുമില്ല. താൻ എന്ത് വിവാദമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും തരൂർ ചോദിച്ചു.

എന്തെങ്കിലും ബുദ്ധിമുട്ടോ തെറ്റിദ്ധാരണയോ ഉള്ളതായി താരിഖ് അൻവർ തന്നോട് പറഞ്ഞിട്ടില്ലെന്നും തരൂർ വ്യക്തമാക്കി. പ്രഫഷനൽ കോൺഗ്രസിന്‍റെ പരിപാടിയിൽ കെ.പി.സി.സി പ്രസിഡന്‍റ്​ നേരിട്ട് പങ്കെടുക്കാതിരുന്നത് ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്നും ശശി തരൂർ പറഞ്ഞു.

Tags:    
News Summary - shashi tharoor comments about issue with satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.