ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്നു​ക​രു​തി എ​ന്തു​മാ​കാ​മെ​ന്ന് ബി.​ജെ.​പി​ ക​രു​ത​രുത്​ -ഡോ. ​ശ​ശി​ത​രൂ​ർ എം.​പി

കോ​വ​ളം: ലോ​ക്സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്ന അ​ഹ​ങ്കാ​ര​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​ന്നുംഭൂ​രി​പ​ക്ഷ​മു​ണ്ടെ​ന്നു​ക​രു​തി എ​ന്തു​മാ​കാ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യും ബി.​ജെ.​പി​യും ക​രു​ത​രു​തെ​ന്നും ഡോ. ​ശ​ശി​ത​രൂ​ർ എം.​പി.

ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കെ.​എ​സ്.​യു കോ​വ​ളം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് സ​ച്ചി​ൻ സൈ​മ​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ജ​യ് കി​സാ​ൻ ട്രാ​ക്ട​ർ റാ​ലി പു​തി​യ​തു​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ഴി​ഞ്ഞ​ത്ത് ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എം. ​വി​ൻ​സെൻറ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൻ​സെൻറ് ഡി. ​പോ​ൾ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് ആ​ർ. ശി​വ​കു​മാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സി.​കെ. വ​ത്സ​ല​കു​മാ​ർ, പു​ഷ്പം സൈ​മ​ൺ, പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യ്യൂ​ബ്ഖാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - shashi tharoor criticized bjp govt on tractor rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.