തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ തോറ്റ ബി.ജെ.പിയേയും അമിത് ഷായേയും പരിഹസിച്ച് പോസ്റ്റിെട്ടന്ന് ആരോപിച്ച് കവി സച്ചിദാനന്ദന്‍ വിലക്കേർപ്പെടുത്തിയ ഫേസ്ബുക്കിന്‍റെ നടപടിയെ വിമർശിച്ച് ശശി തരൂർ എം.പി.
ബി.ജെ.പിയുടെ പരാജയത്തെക്കുറിച്ചുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന്‍റെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത നടപടി അത്യന്തം അപലപനീയമാണെന്ന് തരൂർ ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയത്തിലെ ഇത്തരം സെൻസർഷിപ്പുകൾ നമ്മൾ ഒരിക്കലും അനുവദിച്ച് കൊടുക്കരുതെന്നും തരൂർ പറഞ്ഞു.
ഫേസ്ബുക്കിെൻറ കമ്മ്യൂണിറ്റി ഗൈഡ് ലൈന്‍ ലംഘിച്ചുവെന്നാരോപിച്ച് ശനിയാഴ്ച രാത്രിയാണ് സച്ചിദാനന്ദന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിന് വിലക്ക് വീണത്. സച്ചിദാനന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
അമിത് ഷായെയും കേരളത്തിലെ ബി.ജെ.പിയുടെ പരാജയത്തെയും കുറിച്ചുള്ള നര്‍മ്മം കലര്‍ന്ന ഒരു വീഡിയോയും മോദിയെ ക്കുറിച്ച് 'കണ്ടവരുണ്ടോ'എന്ന നര്‍മ്മരസത്തിലുള്ള പരസ്യവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് വിലക്ക് വന്നതെന്ന് അദ്ദേഹം സുഹൃത്തായ കെ.പി.അരവിന്ദൻവഴി പങ്കുവച്ച കുറിപ്പിൽ പറയുന്നു.
വാട്സാപ്പ് വഴിയാണ് കുറിപ്പ് അരവിന്ദന് അയച്ചുകൊടുത്തത്. ഇതിന് മുന്‍പും തനിക്ക് ഫേസ്ബുക്കിന്റെ താക്കീത് കിട്ടിയിരുന്നതായി സച്ചിദാനന്ദന്‍ പറയുന്നു.
ഏപ്രില്‍ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു. അത് ഒരു ഫലിതം നിറഞ്ഞ കമൻറിനായിരുന്നു. അതിനും മുമ്പും പല കമൻറുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ്ബുക്കില്‍ നിന്നാണ് വന്നത്. അടുത്ത കുറി നിയന്ത്രിക്കുമെന്ന് അതില്‍ തന്നെ പറഞ്ഞിരുന്നു. മെയ് ഏഴിെൻറ അറിയിപ്പില്‍ പറഞ്ഞത് 24 മണിക്കൂര്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നതും കമൻറ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ് ബുക്കില്‍ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്. സച്ചിദാനന്ദന്‍ കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.