നിയമസഭ പുസ്തകോത്സവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. തന്റെ ഓഫീസിലുണ്ടായ അനുഭവം പങ്കുവെച്ചായിരുന്നു തരൂരിന്റെ പ്രതികരണം. തന്റെ ഓഫീസില്‍ നായര്‍ സമുദായക്കാര്‍ മാത്രമാണെന്ന് പരാതി ഉയര്‍ന്നിരുന്നതായി ശശി തരൂര്‍ പറയുന്നു.
പരാതി ഉയര്‍ന്നതിന് പിന്നാലെ മറ്റു വിഭാഗക്കാരെ തെരഞ്ഞ് പിടിച്ച് നിയമിക്കുകയായിരുന്നു സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരാണെന്നും തരൂർ കുറ്റപ്പെടുത്തി. തരൂർ എൻ.എസ്. യോഗത്തിൽ പങ്കെടുത്തതിനു പിന്നാലെ പലതരത്തിലുള്ള ചർച്ചകൾ നടന്നുവരികയാണ്. ഈ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തൽ.
എൻ.എസ്.എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ ഭാവി തീർന്നെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടിരുന്നു. തറവാടി നായർ എന്നൊക്കെ വിളിക്കുന്നത് ശരിയാണോ. ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി. താനാണ് ഇങ്ങനെയൊക്കെ പറഞ്ഞിരുന്നതെങ്കിൽ ആക്രമിക്കാൻ ആളുണ്ടാവുമായിരുന്നു. സുകുമാരൻ നായരുടെ പ്രസ്താവനക്കെതിരെ ഒരു കോൺഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശശി തരൂർ എം.പി ഡല്‍ഹി നായരല്ല, കേരളപുത്രനും വിശ്വപൗരനുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.നേരത്തേ തിരുവനന്തപുരത്ത് മത്സരിക്കാന്‍ എത്തിയപ്പോള്‍ തരൂരിനെ താന്‍ ഡല്‍ഹി നായരെന്ന് വിളിച്ചിരുന്നു. ആ തെറ്റ് തിരുത്താനാണ് അദ്ദേഹത്തെ മന്നം ജയന്തി ഉദ്ഘാടനത്തിന് പെരുന്നയിലേക്ക് ക്ഷണിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
മന്നം ജയന്തി ഉദ്ഘാടനത്തിന് ശശി തരൂരിനെക്കാള്‍ യോഗ്യനായി മറ്റാരെയും കാണാന്‍ കഴിയുന്നില്ല. തരൂര്‍ കേരളത്തിന്റെ പുത്രനും വിശ്വപൗരനുമാണ്. ജയന്തി സമ്മേളനത്തിലെ സ്വാഗതപ്രസംഗത്തിൽ സുകുമാരന്‍ നായര്‍ പറഞ്ഞു.മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി എന്നീ അടിസ്ഥാന മൂല്യങ്ങളില്‍ ഉറച്ചുനിന്നുള്ള പ്രവര്‍ത്തനങ്ങളാണ് മന്നത്ത് പത്മനാഭന് പഠിപ്പിച്ചത്. ആ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് അദ്ദേഹത്തിന്റെ കാലടിപ്പാതകളെ പിന്തുടരുകയാണ് എന്‍.എസ്.എസ് ചെയ്യുന്നത്. സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ വിപ്ലവ പ്രവര്‍ത്തനങ്ങളാണ് മന്നം നടത്തിയത്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധഃപതിച്ച നായര്‍ സമൂഹത്തിന് അദ്ദേഹം ദിശാബോധം നല്കി.
സ്വന്തം സമുദായത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നതിനൊപ്പം ഇതര സമുദായങ്ങള്‍ക്ക് ക്ഷോഭകരമായതൊന്നും ചെയ്യരുതെന്നും രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കണമെന്നുമുള്ള മാര്‍ഗദര്‍ശനമാണ് അദ്ദേഹം നായര്‍ സമൂഹത്തിന് നല്‍കിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.