ആളും അർഥവും ഇറക്കിയുള്ള ബി.ജെ.പി-സംഘ്പരിവാർ പ്രചാരണത്തെയും ഭരണതണലിൽ എൽ.ഡി.എ ഫ് ഉയർത്തിയ വെല്ലുവിളിയെയും മറികടന്ന് ശശി തരൂരിന് തിരുവനന്തപുരത്ത് ഹാട്രി ക് വിജയം. വെറും രണ്ട് വോട്ടിെൻറ വ്യത്യാസത്തിലാണ് 2009ൽ നഷ്ടപ്പെട്ട ഒരു ലക്ഷം വോട്ടി െൻറ ഭൂരിപക്ഷം എന്ന ലക്ഷ്യം തരൂർ നേടിയത്. 2014ൽ 14,430 വോട്ടിെൻറ ഭൂരിപക്ഷത്തിന് കടന്നുകൂ ടിയ തരൂർ 2019ൽ ആധികാരികമായാണ് വിജയിച്ചത് . എന്നാൽ, ദേശീയനേതൃത്വത്തിന് നാണക്കേട ുണ്ടാക്കിയാണ് ബി.ജെ.പിയുടെ പ്രകടനം. ആർ.എസ്.എസ് പ്രചാരകനായ കുമ്മനത്തിന് വേണ്ടി എണ്ണയിട്ട യന്ത്രം പോലെയായിരുന്നു സംഘ്പരിവാർ പ്രവർത്തനം. ശബരിമല പ്രശ്നം വോട്ട ർമാർക്ക് മുന്നിൽ അവതരിപ്പിക്കാൻ പ്രധാനമന്ത്രി മുതൽ ബി.ജെ.പി ദേശീയ അധ്യക്ഷൻവരെ എത്തി. എല്ലാം പരാജയമായി. സി.പി.െഎ മൂന്നാംസ്ഥാനത്തായി.
സമഗ്ര വിജയവുമായി യു.ഡി.എഫും ശശി തര ൂരും
തിരുവനന്തപുരം: ഏഴ് നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ശശി തരൂരും യു.ഡി.എഫും തിരുവന ന്തപുരം ലോകസ്ഭ മണ്ഡലത്തിൽ സമഗ്ര വിജയം നേടിയത്. 2009ലെ വിജയത്തിെൻറ ഏകദേശ ആവർത്തനം കൂടിയാണ് ഒരു ദശകത്തിനു ശേ ഷം തരൂർ തിരുവനന്തപുരത്ത് കോൺഗ്രസിന് സമ്മാനിച്ചത്. അന്ന് എല്ലാ മണ്ഡലങ്ങളിലും ലീഡ് നിലനിർത്തിയ തരൂർ 99,998 വ ോട്ടിന് (ഒരു ലക്ഷത്തിന് രണ്ട് വോട്ട് കുറവ്) ആണ് വിജയിച്ചത്.
ഇത്തവണ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ആറിലും ലീഡ് നേടിയ തരൂരിന് 4,14,057 വോട്ടാണ് ലഭിച്ചത്്. ബി.ജെ.പിയുടെ കുമ്മനം രാജശേഖരന് 3,13,925 വോട്ട് ലഭിച്ച് രണ്ടാം സ് ഥാനത്ത് എത്തി. മൂന്നാമത് എത്തിയ സി.പി.െഎയുടെ സി. ദിവാകരന് 2,56,470 വോട്ടും ലഭിച്ചു. 2014 ൽ ശശി തരൂർ 15,470 വോട്ടിെൻറ ഭ ൂരിപക്ഷത്തിനാണ് വിജയിച്ചത്. 2,97,806 വോട്ടാണ് തരൂരിന് അന്ന് ലഭിച്ചത്. രണ്ടാമത് എത്തിയ ബി.ജെ.പിയുടെ ഒ. രാജഗോ പാലിന് 2,82,336 വോട്ട് ലഭിച്ചപ്പോൾ മൂന്നാമത് എത്തിയ സി.പി.െഎയുടെ ബെന്നറ്റ് എബ്രഹാമിന് 2,48,941 വോട്ടും ലഭിച്ചു.
2014 ൽ കോവളം, നെയ്യാറ്റിൻകര, പാറശ്ശാല നിയമസഭ മണ്ഡലങ്ങളിൽ ലീഡും കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, ന േമം മണ്ഡലങ്ങളിൽ രണ്ടാമതും എത്തിയാണ് ശശി തരൂർ വിജയിച്ചത്. കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിൽ ലീഡ് നേടാൻ അന്ന് ബി.ജെ.പിക്കായെങ്കിലും പാറശ്ശാലയിലും കോവളത്തും രണ്ടാം സ്ഥാനത്തും നെയ്യാറ്റിൻകരയിൽ മൂന്നാമത് ആയതുമാണ് ഒ. രാജഗോപാലിെൻറ പരാജയത്തിന് കാരണമായത്. 2019 ൽ കഥയെല്ലാം മാറി. കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിൽ ശശി തരൂരും കുമ്മനം രാജശേഖരനും നേരിട്ടായിരുന്നു മത്സരം. പാറശ്ശാല, കോവളം, നെയ്യാറ്റിൻകര നിയമസഭ മണ്ഡലങ്ങളിൽ ശശി തരൂരും സി. ദിവാകരനും തമ്മിലായിരുന്നു നേരിട്ട് മത്സരം.തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികൾ നേടിയ
വോട്ട്, ഭൂരിപക്ഷം ഇപ്രകാരം:
കഴക്കൂട്ടം- ശശിതരൂർ (യു.ഡി.എഫ് 46,964), കുമ്മനം രാജശേഖരൻ (ബി.ജെ.പി 45,479) ഭൂരിപക്ഷം: 1485. വട്ടിയൂർക്കാവ്- ശശിതരൂർ (യു.ഡി.എഫ് 53,545), കുമ്മനം രാജശേഖരൻ
(ബി.ജെ.പി 50,709) ഭൂരിപക്ഷം: 2836.
തിരുവനന്തപുരം- ശശിതരൂർ (യു.ഡി.എഫ് 57,077), കുമ്മനം രാജശേഖരൻ (ബി.ജെ.പി 42,877) ഭൂരിപക്ഷം: 14,200.
നേമം- കുമ്മനം രാജശേഖരൻ (ബി.ജെ.പി 58,513) ശശിതരൂർ (യു.ഡി.എഫ് 46,472) ഭൂരിപക്ഷം: 12,041.
പാറശ്ശാല- ശശിതരൂർ (യു.ഡി.എഫ് 69,944) സി. ദിവാകരൻ (എൽ.ഡി.എഫ് 47,942) ഭൂരിപക്ഷം: 22,002.
കോവളം- ശശിതരൂർ (യു.ഡി.എഫ് 73,221) സി. ദിവാകരൻ (എൽ.ഡി.എഫ് 42,050) ഭൂരിപക്ഷം: 31,171.
നെയ്യാറ്റിൻകര- ശശി തരൂർ (യു.ഡി.എഫ് 66,834) സി. ദിവാകരൻ (എൽ.ഡി.എഫ് 37,925) ഭൂരിപക്ഷം: 28,909
തരൂരിേൻറത് ഹാട്രിക്കിലേക്കുള്ള ഇടിച്ചുകയറ്റം
തിരുവനന്തപുരം: വിവാദങ്ങളും ആശങ്കകളും മറികടന്ന് തരൂർ സ്വന്തമാക്കിയത് ഹാട്രിക് വിജയം. ശക്തമായ ത്രികോണ മത്സരം ഉണ്ടാകുമെന്ന് വലയിരുത്തപ്പെട്ട തിരുവനന്തപുരത്ത് കഷ്ടിച്ച് ശശി തരൂർ ജയിച്ചുകയറുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, പുറത്തുവന്ന എക്സിറ്റ് പോളുകളും അഭിപ്രായങ്ങളും ബി.ജെ.പി സ്ഥാനാർഥി കുമ്മനം രാജശേഖരൻ വിജയിക്കുമെന്ന് ഉറപ്പിക്കുന്ന മട്ടിലായിരുന്നു. എന്നാൽ, പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ഒരു ലക്ഷത്തിനടുത്ത് വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ശശിതരൂർ മണ്ഡലം ഒരിക്കൽ കൂടി നിലനിർത്തിയത്. 2009ലെ തെൻറ ആദ്യ ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ രണ്ട് വോട്ടിെൻറ കുറവിൽ ഒരുലക്ഷം എന്ന ഭൂരിപക്ഷം തരൂരിനെ കൈവിട്ടിരുന്നു. 2014ൽ ഒ. രാജഗോപാലുമായി കടുത്ത പോരാട്ടം നടത്തി 15,470 വോട്ടിനായിരുന്നു തരൂർ മണ്ഡലം നിലനിർത്തിയത്.
സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിനു മുമ്പ് യു.ഡി.എഫ് നിയോജക മണ്ഡലം കൺവെൻഷനുകൾ തുടങ്ങിയപ്പോൾ തന്നെ ശശി തരൂരിെൻറ േപര് അനൗദ്യോഗികമായെങ്കിലും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, എൽ.ഡി.എഫ് സ്ഥാനാർഥിയായി സി. ദിവാകരനും ബി.ജെ.പി സ്ഥാനാർഥിയായി കുമ്മനം രാജശേഖരനും രംഗത്തുവന്നതോടെ ചിത്രം മാറി. പോരാട്ടം ശക്തമായതോടെ മത്സരം നിസ്സാരമല്ലെന്ന് യു.ഡി.എഫ് നേതൃത്വവും തരൂരും വിലയിരുത്തി. എന്നാൽ, എതിരാളികൾക്കൊപ്പം പ്രചാരണത്തിൽ ഒാടിയെത്താൻ പ്രവർത്തകർ ഒപ്പമില്ലെന്ന് കോൺഗ്രസ് നേതൃത്വത്തോട് പരാതിപ്പെടേണ്ട സാഹചര്യവും ഇതിനിടെ തരൂരിന് ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് ജില്ലയിലെ കോൺഗ്രസ് എം.എൽ.എക്കെതിരെ പ്രാദേശിക നേതാവ് പരസ്യമായി രംഗത്തുവന്നതും വിവാദങ്ങൾക്ക് കാരണമായി. ബി.ജെ.പിയെ സഹായിക്കാൻ പ്രചാരണത്തിൽ മെെല്ലപ്പോക്ക് കാട്ടുന്നെന്നായിരുന്നു എം.എൽ.എക്കെതിരെ ഉയർന്ന പരാതി. ഇത് അന്വേഷിക്കാനും പ്രചാരണം ഉൗർജിതമാക്കാനും പ്രത്യേകം നിരീക്ഷകനെ എ.െഎ.സി.സി നേതൃത്വം നിയോഗിക്കുകയും ചെയ്തു. പരാതി താൻ ഉന്നയിച്ചില്ലെന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും പിന്നീട് എം.എൽ.എ ഉൾപ്പെടെ ഉള്ളവരുടെ നേതൃത്വത്തിൽ ശക്തമായ പ്രചാരണമാണ് നടന്നത്. അത് തരൂരിെൻറ ഉജ്ജ്വല വിജയത്തിന് നിദാനമായെന്ന് വിലയിരുത്തേണ്ടി വരും.
വിവാദങ്ങളുടെ നായകനായ തരൂരിനെ വിട്ടുപിരിയാതെ പ്രചാരണത്തിനിടയിലും വിവാദങ്ങൾ ഇടിച്ചുകയറി. ഇതിനിടെ ക്ഷേത്രത്തിൽ തുലാഭാരം നടത്തുന്നതിടെ ത്രാസ് പൊട്ടി വീണ് തലക്ക് പരിക്കേറ്റതും സംഭവമായി. തീരമേഖലയിൽ പ്രചാരണത്തിനിടെ തരൂർ നടത്തിയ പ്രസ്താവനയും വലിയ വിവാദങ്ങൾക്കിടയായിരുന്നു. വെജിറ്റേറിയനായ തനിക്ക് മത്സ്യഗന്ധം ഛർദി ഉണ്ടാക്കുെന്നന്ന തരത്തിലുള്ള അഭിപ്രായമായിരുന്നു വിഷയമായത്. അത് മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കുന്നതാണെന്ന് പറഞ്ഞ് എൽ.ഡി.എഫും ബി.ജെ.പിയും ഏറ്റെടുക്കയും ചെയ്തു. പിന്നീട്, തരൂർ പ്രസ്താവന തിരുത്തിയിരുന്നു. അതിനുശേഷമാണ് ത്രാസ് പൊട്ടി വീണ് പരിക്കേറ്റത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന വാദങ്ങൾ പലകോണിൽ നിന്ന് ഉയർന്നെങ്കിലും അദ്ദേഹം അത് സാരമാക്കിയില്ല. മൂന്ന് നാളത്തെ വിശമ്രത്തിനുശേഷം അദ്ദേഹം പ്രചാരണത്തിൽ മുഴുകുകയായിരുന്നു. അവസാന നിമിഷം വരെ കേരളത്തിെൻറ മൊത്തം ശ്രദ്ധ നിലനിന്നിരുന്ന മണ്ഡലത്തിൽ എല്ലാ പ്രവചനങ്ങളെയും അസ്ഥാനത്താക്കി തരൂർ 99,989 വോട്ടിെൻറ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിക്കുകയായിരുന്നു.
ആദ്യം നെഞ്ചിടിച്ചു, പിന്നെ ലീഡ് വിട്ടുകൊടുക്കാതെ തരൂരും അടൂരും...
തിരുവനന്തപുരം: വോെട്ടണ്ണൽ ആരംഭിച്ച് ആദ്യ മിനിറ്റുകളിൽ നെഞ്ചിടിച്ചെങ്കിലും പിന്നീട് ലീഡ് കൈവിടാതെ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു ശശി തരൂരും അടൂർ പ്രകാശും. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ വോെട്ടണ്ണൽ നടന്ന മാർ ഇവാനിയോസ് കോളജ് കൗണ്ടിങ് സ്റ്റേഷനിൽ അതിെൻറ പിരിമുറക്കം ആദ്യം ചില മണിക്കൂറുകൾ മാത്രമേ നിലനിന്നുള്ളൂ. പിന്നീട് തിരിച്ചിറക്കമില്ലാതെ കൃത്യമായ ഭൂരിപക്ഷത്തോടെ മുന്നോട്ട് പോകുന്നതാണ് കാണാനായത്. വേെട്ടണ്ണൽ തുടങ്ങി ആദ്യമിനിറ്റുകളിൽ കുമ്മനം രാജശേഖരൻ 177 വോട്ടിെൻറ ലീഡ് നേടിയെന്ന വിവരം പുറത്തുവന്നതോടെ ചില ആശങ്കകൾ കോൺഗ്രസ് ക്യാമ്പിലുണ്ടായെങ്കിലും പിന്നീട് ശശി തരൂർ മുന്നേറുന്നതാണ് കാണാൻ സാധിച്ചത്.
തെരഞ്ഞെടുപ്പ് കമീഷെൻറ ആദ്യ ട്രെൻറ് പ്രകാരം 900 വോട്ടിെൻറ ലീഡ് നേടിയ തരൂർ പിന്നീട് കുതിച്ചുകയറുകയായിരുന്നു. ഒമ്പതോടെ ലീഡ് 2308 ആക്കി. എന്നാൽ, പിന്നീട് അൽപനേരം ലീഡ് കുറഞ്ഞു. പിന്നീട് വീണ്ടും ഉയർന്നു. ഒടുവിൽ ഫലപ്രഖ്യാപനം വന്നപ്പോൾ ഒരു ലക്ഷത്തിലേറെ വോട്ടിെൻറ ഭൂരിപക്ഷത്തിൽ ഹാട്രിക് വിജയം നേടുകയായിരുന്നു. ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ആറിലും ഭൂരിപക്ഷം നേടിയായിരുന്നു തരൂരിെൻറ മുന്നേറ്റം. ആദ്യം എണ്ണിയ തിരുവനന്തപുരം സെൻട്രൽ മണ്ഡലം തന്നെ പിന്തുണച്ചതോടെ തരൂരിന് അനുകൂലമായി കാര്യങ്ങൾ നീങ്ങുന്നെന്ന് വ്യക്തമായി. എൽ.ഡി.എഫ് ലീഡ് നേടുമെന്ന് പ്രഖ്യാപിച്ചിരുന്ന കഴക്കൂട്ടവും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കൈവിടാത്ത നെയ്യാറ്റിൻകരയും മികച്ച ലീഡ് നൽകിയതോടെ തരൂരിെൻറ വിജയം മികച്ചതായി.
ആറ്റിങ്ങലിൽ അട്ടിമറി ജയം പ്രതീക്ഷിച്ചിറങ്ങിയ അടൂർ പ്രകാശിന് വോെട്ടണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറിൽ അസ്വസ്ഥത പകരുന്ന നിലയിലായിരുന്നു കാര്യങ്ങൾ. 1007 വോട്ട് വരെ എൽ.ഡി.എഫ് സ്ഥാനാർഥി എ. സമ്പത്ത് ലീഡ് നേടിയെങ്കിലും പിന്നീട് അടൂർ പ്രകാശിെൻറ തേരോട്ടമാണ് പ്രകടമായത്. ഒമ്പതരയോടെ 5651 വോട്ടിെൻറ ഭൂരിപക്ഷത്തിലേക്ക് ഉയർന്നു. പിന്നീട് അടൂർ പ്രകാശിെൻറ ലീഡ് വർധിക്കുകയായിരുന്നു. മണ്ഡലത്തിലെ ഏഴ് നിയമസഭാമണ്ഡലങ്ങളിൽ നെടുമങ്ങാട് ഒഴികെയുള്ള മറ്റ് മണ്ഡലങ്ങളിലെല്ലാം ലീഡ് നിലനിർത്തിയാണ് 28 വർഷമായി എൽ.ഡി.എഫിെൻറ ആധിപത്യത്തിലായിരുന്ന ആറ്റിങ്ങൽ മണ്ഡലം പിടിച്ചെടുത്തത്.
വിജയത്തിൽ സന്തോഷവും സങ്കടവും- ഡോ. ശശി തരൂർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിജയത്തിൽ സന്തോഷവും സങ്കടവുമുണ്ടെന്ന് തിരുവനന്തപുരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ. യു.ഡി.എഫിന് കേരളത്തിൽ ഉജ്ജ്വല വിജയം നേടാനായി. എന്നാൽ, ദേശീയതലത്തിൽ അതുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. സെഞ്ച്വറി അടിച്ചെങ്കിലും ടീം തോൽക്കുന്ന അവസ്ഥയാണ് ഉണ്ടായത്. അത് ദുഃഖം നൽകുന്നതാണ്. എങ്കിലും 19 സീറ്റ് നൽകി കേരളം രാജ്യത്തിന് നൽകിയത് വലിയ സന്ദേശമാണ്. കഴിഞ്ഞതവണത്തെക്കാൾ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം വളരെ ഉയർന്നു. തന്നെ വിജയിപ്പിച്ച വോട്ടർമാരോട് താൻ എപ്പോഴും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂർ
പാലക്കാട്ട് വേരുകളുള്ള തരൂർ കുടുംബാംഗം. 1956ൽ ലണ്ടനിലാണ് ജനനം. ഇന്ത്യയിലും അമേരിക്കയിലുമായി പഠനം. 1978ൽ ഐക്യരാഷ്ട്രസഭയിൽ ഉദ്യോഗസ്ഥൻ. 2007ലെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇന്ത്യ തരൂരിെൻറ പേര് നിർദേശിച്ചു. അന്തർദേശീയതലത്തിൽ ഒട്ടേറെ പുരസ്കാരങ്ങൾ നേടി. ഐക്യരാഷ്ട്രസഭയിൽ അണ്ടർ സെക്രട്ടറി ജനറലായിരിക്കെ 2007 മാർച്ച് 31ന് വിരമിച്ചു. എഴുത്തുകാരൻ, കോളമിസ്റ്റ് എന്നീ നിലകളിൽ അന്തർദേശീയതലത്തിൽ ശ്രദ്ധേയനാണ്. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തിനെതിരെ മുൻനിരയിൽനിന്ന് പൊരുതുന്നു. 2009ലെ കന്നിയങ്കത്തിൽ സി.പി.ഐയിലെ പി. രാമചന്ദ്രൻനായരെ 99,998 വോട്ടുകൾക്ക് പരാജയപ്പെടുത്തി. യു.പി.എ സർക്കാറിൽ വിദേശകാര്യ സഹമന്ത്രിയായെങ്കിലും ഐ.പി.എൽ വിവാദത്തെതുടർന്ന് രാജിവെച്ചു. പിന്നീട് മാനവശേഷി വകുപ്പ് സഹമന്ത്രിയായി വീണ്ടും മന്ത്രിസഭയിലേക്ക്. സുനന്ദ പുഷ്കറുമായുള്ള വിവാഹവും ഒടുവിൽ അവരുടെ മരണവും വിവാദമായി. 2014ൽ ബി.ജെ.പിയിലെ ഒ. രാജഗോപാലിനെ 14,430 വോട്ടിെൻറ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. വിവിധ പാർലമെൻറ് കമ്മിറ്റികളിൽ അംഗമാണ്. 2019ൽ ബി.ജെ.പിയുടെ കുമ്മനം രാജശേഖരനെ നേരിട്ട് വ്യക്തമായ ഭൂരിപക്ഷത്തിൽ ഹാട്രിക് ജയം.
തിരുവനന്തപുരം മണ്ഡലം
................................................................
ഡോ. ശശി തരൂർ (യു.ഡി.എഫ്) -416131
കുമ്മനം രാജശേഖരൻ (എൻ.ഡി.എ) -316142
സി. ദിവാകരൻ (എൽ.ഡി.എഫ്) -258556
നോട്ട -4580
മിത്രകുമാർ ജി (സ്വതന്ത്രൻ) -3521
കിരൺ കുമാർ എസ്.കെ (ബി.എസ്.പി) -2535
വിഷ്ണു എസ്. അമ്പാടി (സ്വതന്ത്രൻ) -1822
പന്തളം കേരളവർമരാജ (പ്രവാസി നിവാസി പാർട്ടി) -1695
എം.എസ്. സുബി (സ്വതന്ത്രൻ) -1050
ടി. ശശി (സ്വതന്ത്രൻ) -1007
എസ്. മിനി (എസ്.യു.സി.ഐ) -664
ബിനു ഡി (സ്വതന്ത്രൻ) -604
നന്ദാവനം സുശീലൻ (സ്വതന്ത്രൻ) -465
ക്രിസ്റ്റഫർ ഷാജു പാലിയോട് (സ്വതന്ത്രൻ) -345
ഗോപകുമാർ ഉൗരുപൊയ്ക (സ്വതന്ത്രൻ) -339
ജോണി തമ്പി (സ്വതന്ത്രൻ ) -267
ബി. ദേവദത്തൻ (സ്വതന്ത്രൻ) -258
ജെയ്ൻ വിൽസൺ (സ്വതന്ത്രൻ) -199
അസാധു -1088
................................
ശശി തരൂരിെൻറ ഭൂരിപക്ഷം -99989
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.