യു.ഡി.എഫ്​ വിടേണ്ട സാഹചര്യം ഇപ്പോഴില്ല - ഷിബു ബേബി ജോൺ

തിരുവനന്തപുരം: യു.ഡി.എഫ്​ വി​േടണ്ട സാഹചര്യം ഇപ്പോഴില്ലെന്ന്​ ആർ.എസ്​.പി നേതാവ്​ ഷിബു ബേബി ജോൺ. കോൺഗ്രസ്​ പുനസംഘടനയുമായി ബന്ധപ്പെട്ട് ആർ.എസ്.പി തീരുമാനത്തെ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് ആർ.എസ്.പി കോൺഗ്രസ് നേതൃത്വത്തിന് കത്ത് കൊടുത്തതെന്നും ഷിബു പറഞ്ഞു.

''പക്ഷേ ഗൗരവമായ ചർച്ച വിഷയത്തിൽ നടന്നില്ല. മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ല. അങ്ങനെയൊരു അജണ്ട പാർട്ടിയുടെ മുന്നിൽ ഇല്ല. വെറുതെ പോയി യു.ഡി.എഫ് യോഗത്തിൽ ഇരിക്കേണ്ടെന്നാണ് പാർട്ടിയുടെ നിലപാട്. ഇക്കാര്യത്തിൽ നാലാംതീയ്യതി ചേരുന്ന നേതൃയോഗം അന്തിമ തീരുമാനമെടുക്കും. തെരഞ്ഞെടുപ്പ്​ അടുത്തപ്പോൾ വിജയസാധ്യതയില്ലാത്ത സീറ്റുകളാണ്​ ആർ.എസ്​.പിക്ക്​ നൽകിയത്​. ഇത്തരം രീതികളോട്​ വിയോജിപ്പുണ്ട്​. അനുകൂല പ്രതികരണമില്ലെങ്കിൽ പാർട്ടി പാർട്ടിയുടേതായ നിലപാട്​ സ്വീകരിക്കും '' ഷിബു ബേബി ജോൺ പറഞ്ഞു.

ശനിയാഴ്ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന യു.​ഡി.​എ​ഫ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​ന്ന് ആ​ര്‍.​എ​സ്.​പി തീ​രു​മാ​നി​ച്ചിരുന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​കാ​ര​ണം പ​ഠി​ച്ച കോ​ണ്‍ഗ്ര​സ്​ സ​മി​തി റി​പ്പോ​ര്‍ട്ടി​ലെ ത​ങ്ങ​ൾ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​കോ​പി​ത​രാ​യ കേ​ര​ള കോ​ൺ​ഗ്ര​സ്‌ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്​ പി​ന്നാ​ലെ​​ മ​റ്റൊ​രു ഘ​ട​ക​ക​ക്ഷി കൂ​ടി ഇ​ട​യു​ന്ന​ത് കോൺഗ്രസിന്​ തലവേദനയായിരുന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ലും പി​ന്നീ​ടും പാ​ര്‍ട്ടി ഉ​ന്ന​യി​ച്ച വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി ഇ​ല്ലാ​ത്ത​താ​ണ് ആ​ര്‍.​എ​സ്.​പി​യു​ടെ അ​തൃ​പ്​​തി​ക്ക്​ കാ​ര​ണം. ഇ​ക്കാ​ര്യം ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന ആ​ര്‍.​എ​സ്.​പി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ര്‍ശ​ന​ത്തി​നി​ട​യാ​ക്കി. തു​ട​ർ​ന്നാ​ണ് പാ​ർ​ട്ടി ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​ത് വ​രെ യു.​ഡി.​എ​ഫ് യോ​ഗ​ത്തി​ലേ​ക്കി​ല്ലെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​ത്.

മു​ന്ന​ണി​മാ​റ്റം വേ​ണ​മെ​ന്ന് പാ​ര്‍ട്ടി​യി​ല്‍ ആ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. കോ​ൺ​ഗ്ര​സി​ലെ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​ക്കെ​തി​രെ ആ​ർ.​എ​സ്.​പി നേ​താ​വ് ഷി​ബു ബേ​ബി​ജോ​ൺ രം​ഗ​ത്തു​വ​രു​ക​യും ചെ​യ്തി​രു​ന്നു. ര​ണ്ട്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തു​ട​ര്‍ച്ച​യാ​യി പൂ​ജ്യ​ത്തി​ലൊ​തു​ങ്ങി​യ ആ​ര്‍.​എ​സ്.​പി​യി​ല്‍, യു.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തോ​ടു​ള്ള അ​തൃ​പ്തി ശ​ക്ത​മാ​ണ്.

അ​തേ​സ​മ​യം, ആ​ര്‍.​എ​സ്.​പി തീ​രു​മാ​നം അ​റി​ഞ്ഞ​തി​നു​പി​ന്നാ​ലെ എ​ത്ര​യും വേ​ഗം ച​ര്‍ച്ച​യാ​കാ​മെ​ന്ന് മു​ന്ന​ണി​നേ​തൃ​ത്വം അ​വ​രെ അ​റി​യി​ച്ചു. സെ​പ്​​റ്റം​ബ​ർ ആ​റി​നു​ള്ള യു.​ഡി.​എ​ഫ് യോ​ഗ​ത്തി​ന് മു​മ്പ് ഉ​ഭ​യ​ക​ക്ഷി ച​ര്‍ച്ച​യു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ ക​ടു​ത്ത നി​ല​പാ​ടി​ലേ​ക്ക് നീ​ങ്ങ​ണ​മെ​ന്ന വി​കാ​ര​മാ​ണ് ആ​ർ.​എ​സ്.​പി യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യ​ത്. നാ​ലാം തീ​യ​തി ചേ​രു​ന്ന സം​സ്ഥാ​ന​ക​മ്മി​റ്റി​യി​ൽ വി​ശ​ദ​മാ​യി ച​ര്‍ച്ച ചെ​യ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.