കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ. സഹകരണ മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ കേരള സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലേക്ക് ആർ.എസ്.പിയെ വിളിക്കാത്ത സംഭവത്തിലാണ് ഷിബു ബേബി ജോൺ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. ചില ദാർഷ്ട്യങ്ങൾക്ക് ചിലപ്പോൾ പൊടുന്നനേ തന്നെ മറുപടി കിട്ടുമെന്നും അതാണ് മോദിയിൽ നിന്ന് മുഖ്യമന്ത്രിക്ക് ഇപ്പോൾ കിട്ടിയതെന്നും പോസ്റ്റിൽ ഷിബു ചൂണ്ടിക്കാട്ടുന്നു. പിണറായിയെ മോദിയോട് താരതമ്യം ചെയ്യുന്ന ചിത്രവും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി
"കേരളത്തിൽ നിന്നുള്ള സർവകക്ഷിസംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനാനുമതി നിഷേധിച്ചു" ഈ വാർത്ത അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അറിയിക്കട്ടെ .'ഒറീസ മുഖ്യമന്ത്രി നവീൺ പട്നായിക്കിന് സന്ദർശനാനുമതി നൽകുകയും കേരളത്തിന് അത് നിഷേധിക്കുകയും ചെയ്തത് കേരളത്തിനോടുള്ള കേന്ദ്ര സർക്കാറിന്‍റെ നിലപാടാണ് സൂചിപ്പിക്കുന്നത് .
പക്ഷെ ചില ദാർഷ്ട്യങ്ങൾക്ക് ചിലപ്പോൾ പൊടുന്നനവേ തന്നെ മറുപടി കിട്ടും. അതാണ് നമ്മുടെ മുഖ്യമന്ത്രിക്ക് ഇപ്പോൾ കിട്ടിയത്. കേരളത്തിൽ സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചപ്പോൾ 'ആർ.എസ്.പി 'എന്ന രാഷ്ട്രീയ പാർട്ടിയെ വിളിക്കാതിരിക്കാൻ, മുഖ്യമന്ത്രിയും കൂട്ടരും പ്രത്യേകം ശ്രദ്ധിച്ചു. കേരളത്തിന്‍റെ മുഴുവൻ ജനങ്ങളുടെയുമായ ഒരു പ്രശ്നം ചർച്ച ചെയ്യുന്ന ഇടത്ത് സങ്കുചിത രാഷ്ട്രീയം കലർത്തി' നമ്മുടെ ഭരണനേതാക്കൾ. അത് തന്നെയാണ് ഇപ്പോൾ നരേന്ദ്ര മോദിയും ചെയുന്നത്.
ജനങ്ങളുടെ പ്രശനങ്ങൾ ചർച്ച ചെയ്യുന്നിടങ്ങളിൽ എന്തിനാണ് രാഷ്ട്രീയ തിമിരം പുറത്തെടുക്കുന്നത്? ഇത് സി.പി.എം നേതൃത്വം പരിശോധിക്കണം. ആർ.എസ്.പി ഇന്ത്യൻ പാർലമെന്‍റിൽ അംഗമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചിട്ടുള്ള ഒരു പാർട്ടിയാണ്. ഇന്നലെ കിളിർത്തു വന്നവരുമായി സർവകക്ഷിസംഘം പുറപെട്ടത് ഇടുങ്ങിയ മനസുകൾ തീരുമാനം എടുക്കന്നത് കൊണ്ടാണ്.
'ഒറീസ മുഖ്യമന്ത്രി നവീൺ പട്നായിക്കിന് സന്ദർശനാനുമതി നൽകുകയും കേരളത്തിന് അത് നിഷേധിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയും ചെയ്യുന്നത് ഇത് തന്നെയാണ്. പിണറായി വിജയനും നരേന്ദ്ര മോദിയും ഒരു പോലെയാകുന്നതും അതുകൊണ്ടാണെന്ന് പറയാതെ വയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.