കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചതിനെത്തുടര്‍ന്ന് മരിച്ച തമിഴ്നാട് സ്വദേശി ആൻറണി ജോണിെൻറ (തമ്പിദുരൈ --54) മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന്ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജനറല്‍ ആശുപത്രിയില്‍ പൊലീസ് സര്ജെൻറ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോര്‍ട്ടം. മൃതദേഹം സ്വദേശമായ കുളച്ചലിലേക്ക് കൊണ്ടുപോയി. സംസ്കാരം ചൊവ്വാഴ്ച രാവിലെ വാണിയക്കുടി പള്ളിയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മരിച്ച അസം സ്വദേശി രാഹുല്‍ ദാസിെൻറ (26) മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ച ഫിഷറീസ് ഉദ്യോഗസ്ഥര്‍ എറ്റുവാങ്ങി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. അവിടെനിന്ന് രാവിലെ 10.30-ന് വിമാനത്തിൽ ഗുവാഹതി വിമാനത്താവളത്തില്‍ എത്തിക്കും. രാഹുലിെൻറ നാട്ടുകാരനും സുഹൃത്തുമായ ജിതേന്ദ്രദാസ് മൃതദേഹത്തെ അനുഗമിക്കും. ഗുവാഹതിയില്‍നിന്ന് മൃതദേഹം എറ്റുവാങ്ങാൻ ബന്ധുക്കളെയും മോറിഗാന് ജില്ല കലക്ടറെയും അറിയിച്ചിട്ടുണ്ട്.
14 പേരുണ്ടായിരുന്ന ബോട്ടിലെ 11 പേരെ രക്ഷപ്പെടുത്തി. അസം സ്വദേശി മോത്തിദാസിനായി തിരച്ചില്‍ തുടരുകയാണ്.
നേവി, കോസ്റ്റ് ഗാര്‍ഡിെൻറ രണ്ടു ഹെലികോപ്ടറുകൾ, മറൈന്‍ എന്‍ഫോഴ്സ്മെൻറ് വിഭാഗം, കോസ്റ്റല്‍ പൊലീസ് തുടങ്ങിയവരെയുള്പ്പെടുത്തിയാണ് തിരച്ചില്‍ തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.