ശിവശങ്കറിന്​ മുൻകൂർ ജാമ്യമില്ല; അറസ്​റ്റിന്​ വഴിയൊരുങ്ങുന്നു

കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്​ ഹൈ​കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. കംസ്​റ്റംസി​െൻറയും ഇഡിയുടെയും എതിർവാദങ്ങൾ അംഗീകരിച്ചാണ്​ കോടതി ജാമ്യം നിഷേധിച്ചത്​. ഇതോ​െട ശിവശങ്കറിനെ അറസ്​റ്റ്​ ചെയ്യാനുള്ള തടസ്സം നീങ്ങി. ശിവശങ്കറിനെതിരെ അന്വേഷണ ഏജൻസികൾ സമർപ്പിച്ച തെളിവുകൾ കോടതി അംഗീകരിക്കുകയായിരുന്നു.

ഇഡിയും കസ്​റ്റംസും രജിസ്​റ്റർ ചെയ്​ത വിവിധ കേസുകളിലാണ്​ ശിവശങ്കർ ഹൈകോടതിയിൽ ജമ്യാപേക്ഷ നൽകിയിരുന്നത്​. ​അന്വേഷണ ഏജൻസികളുടെ വാദം പ്രഥമദൃഷ്​ട്യാ നിലനിൽക്കുന്നതാണെന്ന്​ കോടതി പറഞ്ഞു.

സ്വർണക്കടത്തു കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും വാദത്തിനിടെ, ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇഡി ഉന്നയിച്ചത്. ‌‌‌ഇന്നുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഇഡിക്കും കസ്റ്റംസിനും ജസ്റ്റിസ് അശോക് മേനോൻ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ നിർദേശം നൽകിയിരുന്നത്.

സ്വർണ്ണക്കള്ളക്കടത്തിന്‍റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എൻഫോഴ്സ്മെൻറ്​ വാദം. മുൻകൂർ ജാമ്യ ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈകോടതിയെ അറിയിച്ചു. സ്വാധീന ശേഷിയുള്ള ശിവശങ്കറിനു മുൻ‌കൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജൻസികൾ വാദിച്ചു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും ഇഡി കോടതിയിൽ അറിയിച്ചു.

എന്നാൽ അന്വേഷണത്തിന്‍റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്നാണ് ശിവശങ്കർ വാദിച്ചത്​. കള്ളപ്പണ, കള്ളക്കടത്ത് ഇടപാടിൽ പങ്കില്ലെന്നും തന്നെ ജയിലിലടക്കാൻ ആണ് കേന്ദ്ര ഏജൻസികളുടെ ശ്രമമെന്നുമാണ് ശിവശങ്കർ കോടതിയെ അറിയിച്ചത്​. ശിവശങ്കറിന് എതിരായ തെളിവുകൾ മുദ്ര വച്ച കവറിൽ ഇഡി കോടതിക്ക് കൈമാറിയിരുന്നു. ഇത് കൂടി പരിശോധിച്ച ശേഷമാണ് കോടതി വിധി പറഞ്ഞത്.

കേസിലെ പ്രധാന പ്രതികളെയെല്ലാം കൊഫെപോസ ചുമത്തി ഒരു വർഷം തടവിൽ വയ്ക്കുന്നതിനാണു കസ്റ്റംസ് നീക്കം. കൊഫെപോസ പ്രതികളെ തിരുവനന്തപുരത്തു പൂജപ്പുര സെൻട്രൽ ജയിലിൽ അടയ്ക്കുന്നതിനാണ് അനുമതിയുള്ളത്. നിലവിൽ തിരുവനന്തപുരത്ത്​ ആയുർവേദ ചികിത്സയിലാണ്​ ശിവശങ്കർ. 

Tags:    
News Summary - Shiva Shankar has no anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.