തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിെൻറ ജാമ്യപേക്ഷ ഹൈകോടതി തള്ളിയതിനു പിന്നാലെ ചടുല നീക്കവുമായി എൻഫോഴ്സ്മെൻറ്. വഞ്ചിയൂരിൽ സ്വകാര ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ശിവശങ്കറിനെ ഇ.ഡി കസ്റ്റഡിയിലെടുത്തു. 10.55 ഒാടെയാണ് ആശുപത്രിയിൽ എത്തി ഇ.ഡി കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ എത്തിച്ച് ഇന്നു തന്നെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.
ബുധനാഴ്ച രാവിലെയാണ് ശിവശങ്കറിന് ഹൈകോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. ഉത്തരവ് ഇറങ്ങിയതിനു പിന്നാലെയാണ് ഇ.ഡിയുടെ നീക്കം. കംസ്റ്റംസിെൻറയും ഇഡിയുടെയും എതിർവാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. ശിവശങ്കറിനെതിരെ അന്വേഷണ ഏജൻസികൾ സമർപ്പിച്ച തെളിവുകൾ കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണ ഏജൻസികളുടെ വാദം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് കോടതി പറഞ്ഞിരുന്നു.
സ്വർണ്ണക്കള്ളക്കടത്തിന്‍റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എൻഫോഴ്സ്മെൻറ് വാദിച്ചിരുന്നത്. മുൻകൂർ ജാമ്യ ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈകോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്ന ഇഡി ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.