ബി.ജെ.പി വേദിയിൽ അധ്യക്ഷന്റെ വിമർശനത്തിന് ശോഭ സുരേന്ദ്രന്റെ മറുപടി

തൃശൂർ: ഇടവേളക്കു ശേഷം ബി.ജെ.പി വേദിയിലെത്തി ശോഭ സുരേന്ദ്രൻ. കിട്ടിയ അവസരത്തിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പരോക്ഷ വിമർശനമുന്നയിച്ചപ്പോൾ, നിലവിടാതെ ശോഭ സുരേന്ദ്രൻ മറുപടിയും നൽകി.

ജി20യോടനുബന്ധിച്ച് ബി.ജെ.പി നേതൃത്വത്തിൽ തൃശൂരിൽ സംഘടിപ്പിക്കുന്ന സ്ത്രീശക്തി സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരണ യോഗത്തിലാണ് ശോഭ സുരേന്ദ്രൻ പങ്കെടുത്തത്.

പണ്ട് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന ഒന്നോ രണ്ടോ വനിതകളേ ബി.ജെ.പിയിൽ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാൽ ഇന്ന് തെരുവിൽ ഇറങ്ങാനും സമരം ചെയ്യാനും നിരവധി വനിതകൾ ഉണ്ടെന്നുമാണ് സുരേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞത്.

അതേസമയം, സുരേന്ദ്രനോ ശോഭയോ വിഷയമല്ലെന്നും ഒരുപാട് ആളുകളുടെ ത്യാഗംകൊണ്ട് ഉണ്ടാക്കിയ പാർട്ടിയാണ് ബി.ജെ.പിയെന്നും ശോഭ സുരേന്ദ്രൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഒരുപാട് സമരങ്ങളിൽ പങ്കെടുത്തയാളാണ് താൻ. ഒരൽപം വേദന സഹിച്ചിട്ടാണെങ്കിലും പാർട്ടി പ്രവർത്തകയായി മുന്നോട്ട് പോകുമെന്നും അവർ പറഞ്ഞു.

Tags:    
News Summary - Shobha Surendran's reply to the president's criticism on the BJP platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.