മഞ്ചേരി: തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കേസിൽ കടയുടമക്ക് മഞ്ചേരി സ്പെഷല്‍ പോക്സോ അതിവേഗ കോടതി ആറ് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം മുണ്ടുപറമ്പില്‍ തട്ടുകട നടത്തിയിരുന്ന പാലക്കാട് കിണാശ്ശേരി വാക്കില്പ്പാടം രാജേഷിനെയാണ് (45) ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്.
2021 ജനുവരി 21ന് രാവിലെ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. മുണ്ടുപറമ്പിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന 17കാരി കടയില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ പ്രതി കടന്നുപിടിക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമം 354 വകുപ്പ് പ്രകാരം മാനഹാനി വരുത്തിയതിനും പോക്സോ വകുപ്പിലും മൂന്നുവര്‍ഷം വീതം കഠിനതടവാണ് ശിക്ഷ.
ഇരുവകുപ്പുകളിലും 5,000 രൂപ വീതം പിഴയടക്കണം. പിഴയടച്ചില്ലെങ്കില്‍ ഓരോ മാസം വീതം അധിക തടവനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സോമസുന്ദരന്‍ 14 സാക്ഷികളെ വിസ്തരിച്ചു. എ.എസ്.ഐമാരായ എന്‍. സല്‍മ, പി. ഷാജിമോള്‍ എന്നിവരായിരുന്നു പ്രോസിക്യൂഷന് അസിസ്റ്റ് ലൈസണ്‍ ഓഫിസര്‍മാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.