തിങ്കളാഴ്ച മുതൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും കടകൾ തുറക്കും- വ്യാപാരി വ്യവസായ ഏകോപന സമിതി

കോഴിക്കോട്: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളിലടക്കം എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കലക്ടര്‍മാര്‍ തോന്നിയ പോലെ നിയന്ത്രണമേര്‍പ്പെടുത്തുകയാണ്. ഭൂരിഭാഗം ഇടങ്ങളിലും കടകള്‍ തുറക്കാന്‍ അനുവദിക്കുന്നില്ല. ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.

വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ‍പ്രഖ്യാപിച്ച ഇളവുകളൊന്നും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ്​ ടി. നസിറുദ്ദീൻ പറഞ്ഞു.

നേരത്തേ കോഴിക്കോട്​ മിഠായിത്തെരുവിൽ കടകൾ തുറക്കുന്നതിനുള്ള അനുമതിക്കുവേണ്ടി വ്യാപാരികള്‍ സംഘടിച്ചിരുന്നു. പിന്നീട്​ സർക്കാർ ഇളവുകൾ പ്രഖ്യാപിക്കുകയും എല്ലാ കടകളും ഞായർ ഒഴികെ എല്ലാ ദിവസവും തുറക്കാൻ അനുമതി നൽകുകയും ചെയ്​തിരുന്നു

Tags:    
News Summary - Shops will also be open in the cantainment zones from Monday- Vyapari Vyavasaya Ekopana Samithi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.