കൽപറ്റ: എയർഗൺ ഉപയോഗിച്ച് മൂന്നു പേരെ വെടിവെച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കമ്പളക്കാട് മലങ്കര ചൂരത്തൊട്ടിയിൽ ബിജുവാണ് (46) അയൽവാസികൾക്കുനേരെ വെടിയുതിർത്തത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
അയല്‍വാസികളായ മലങ്കര പണിയ കോളനിയിലെ മണി (54), രാഗിണി (52), വിപിന്‍ (17) എന്നിവരെയാണ് വെടിവെച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പത്താം ക്ലാസ് വിദ്യാർഥിയായ വിപിനാണ് നടന്നുപോകുന്നതിനിടെ ആദ്യം തോളിൽ വെടിയേറ്റത്. വിപിന്‍റെ വല്യച്ഛൻ മണിയും വല്യമ്മ രാഗിണിയും ഇതു ചോദ്യംചെയ്തതോടെ ഇവരെയും വെടിവെക്കുകയായിരുന്നു.
രാഗിണിയുടെ കഴുത്തിനും മണിയുടെ മുഖത്തുമാണ് വെടിയേറ്റത്. നാട്ടുകാർ കമ്പളക്കാട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവർ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബിജു വീട്ടിൽ ഒറ്റക്കാണ് താമസം. എയർഗണ്ണിന് ലൈസൻസില്ലെന്ന് പൊലീസ് പറഞ്ഞു.
ചികിത്സയിലുള്ളവരെ മന്ത്രി കെ. രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ക്ക് എല്ലാവിധ ചികിത്സയും ഉറപ്പാക്കാന്‍ മന്ത്രി ഡി.എം.ഒക്ക് നിർദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.