ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തെ എതിർത്തുള്ള ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഇന്ന് ഹൈകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ്‌ ആന്റണി ഡോമിനിക്  അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിംഗിൾ ബഞ്ച് ഉത്തരവിനു ഡിവിഷൻ ബഞ്ച് സ്റ്റേ അനുവദിച്ചിരുന്നു. 

പോലീസ് അന്വേഷണം കാര്യക്ഷമമായാണ് മുന്നോട്ടു പോയത്‌. സി.ബി.ഐക്ക് വിട്ട സിംഗിൾ ബെഞ്ച് വിധി അസാധാരണവും അപക്വവും വൈകാരികവുമാണെന്നാണ് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടിയത്.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ ക്രിമിനൽ റിട്ട് അപ്പീൽ നൽകാൻ നിയമപരമായി അവകാശം ഇല്ലെന്നായിരുന്നു ശുഹൈബിന്റെ മാതാപിതാക്കളുടെ വാദം. കൊലപാതകം നടന്ന മട്ടന്നൂർ പഴയ മദ്രാസ് മലബാറിൻെറ ഭാഗമായതിനാൽ സുപ്രിം കോടതിക്ക് മാത്രമേ റിട്ട് കേൾക്കാൻ അധികാരമുള്ളൂ എന്നും ശുഹൈബിൻെറ മാതാപിതാക്കളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഈ നിയമ പ്രശ്നം സംബന്ധിച്ചാണ് ഇന്ന് കോടതിയിൽ വാദം നടക്കുക.
 
Tags:    
News Summary - Shuhaib murder Case: CBI Investigation -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.