ഷുഹൈബ് വധം: ആകാശ് തില്ലങ്കേരി ഉൾപ്പെടെ നാലു പ്രതികൾക്ക്​ ജാമ്യം

കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസി​​ൽ ഒന്നാം പ്രതി ഉൾപ്പെടെ നാലു പേർക്ക്​ ജാമ്യം. ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരി, രണ്ടാംപ്രതി രഞ്​ജിത് രാജ്, മൂന ്നാം പ്രതി കെ. ജിതിൻ, നാലാംപ്രതി സി.എസ്. ദീപക്ചന്ദ് എന്നിവർക്കാണ്​ ഹൈകോടതി ജാമ്യം അനുവദിച്ചത്​.

ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുത് തുടങ്ങിയ ഉപാധികളോടെയാണ്​ ജാമ്യം.

ഫെബ്രുവരി 12ന് രാത്രി 10.45ന് എടയന്നൂര്‍ തെരൂരിലെ തട്ടുകടയില്‍വെച്ചാണ് ഷുഹൈബ് വെട്ടേറ്റു മരിച്ചത്. സംഭവമുമായി ബന്ധപ്പെട്ട് 11 സി.പി.എം പ്രവര്‍ത്തകരെ മട്ടന്നൂര്‍ സി.ഐ എ.വി. ജോണി​​​​െൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്​റ്റ്​ ചെയ്തിരുന്നു. ആകാശിനെയും രഞ്​ജിത്തിനെയും 2018 ഫെബ്രുവരി 19നും ജിതിനെ 2018 ഫെബ്രുവരി 26നും ദീപക്കിനെ 2018 മാർച്ച് നാലിനുമാണ്​ അറസ്​റ്റ്​ ചെയ്​തത്​.

Tags:    
News Summary - Shuhaib Murder- Four Convicts get Bail- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.