തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നടന്ന അരുംകൊല ഞെട്ടലുളവാക്കുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ കപിൽ സിബൽ. അക്രമം മുഖമുദ്രയാക്കിയ സർക്കാറാണ് കേരളം ഭരിക്കുന്നത്. മനുഷ്യ സ്നേഹാധിഷ്ഠിതമായ ജനാധിപത്യ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാറിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടി തന്നെ കൊല നടത്തുന്നത് അപലപനീയമാണ്. സി.പി.എമ്മും ആർ.എസ്.എസും കൊലപാതക രാഷ്ട്രീയത്തിൽനിന്ന് പിന്മാറണം. ഷുഹൈബിെൻറ കൊലപാതകത്തില്‍ ആരെല്ലാം ബന്ധപ്പെട്ടിട്ടുണ്ടോ അവരെയെല്ലാം സ്ഥാനമാനങ്ങൾ നോക്കാതെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയണം. അതിന് സി.ബി.ഐ അന്വേഷണം സർക്കാർ പ്രഖ്യാപിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിെൻറ കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, വൈസ് പ്രസിഡൻറ് സി.ആർ. മഹേഷ് എന്നിവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിലെ കൊലപാതകങ്ങൾ ഒരിക്കലും അവസാനിക്കില്ലെന്നും കേരളത്തിൽ സി.പി.എമ്മിന് വളരണമെങ്കിൽ കൊലപാതകങ്ങൾ ഉണ്ടായേ തീരൂവെന്നും നടൻ ജഗദീഷ് പറഞ്ഞു. സമരവേദിയുടെ മുൻവശത്ത് താൽക്കാലികമായി ഒരുക്കിയ ഷുഹൈബിെൻറ രക്തസാക്ഷി മണ്ഡപത്തിൽ ആദരാഞ്ജലി അർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിൽ കൊലപാതകങ്ങൾ അവസാനിച്ചതുകൊണ്ടാണ് പാർട്ടി തളർന്നത്. അതുകൊണ്ട് കേരളത്തിൽ പാർട്ടി വളരണമെങ്കിൽ എല്ലാകാലത്തും കൊലപാതകങ്ങൾ ഉണ്ടായേ തീരൂവെന്നും ജഗദീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.