തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ സി.ബി.െഎ അന്വേക്ഷിക്കണമെന്ന ഹൈകോടതി ഉത്തരവ് സര്‍ക്കാറിനും സി.പി.എമ്മിനും പ്രഹരമായി. സി.ബി.െഎ അന്വേഷണം വേണ്ടെന്നും പാർട്ടി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വവും ആവർത്തിക്കുന്നതിനിടെയാണ് ലോക്കൽ പൊലീസിെൻറ അന്വേഷണത്തിൽ അവിശ്വാസം പ്രകടിപ്പിച്ച കോടതി നടപടി. മുമ്പ് ടി.പി. സെൻകുമാർ വിഷയത്തിലുൾപ്പെടെ സർക്കാറിന് നീതിപീഠങ്ങളിൽനിന്ന് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടിയ കേസ് ഒരു മാസത്തിനുള്ളിൽ സി.ബി.െഎക്ക് വിട്ടുള്ള കോടതി നടപടി അസാധാരണം.
കണ്ണൂരിൽനിന്ന് മറ്റൊരു കേസ് കൂടി സി.ബി.െഎയുെട കൈകളിലേക്ക് എത്തുന്നത് സി.പി.എമ്മിന് ഹിതകരമാകില്ല. അരിയിൽ ഷുക്കൂർ, ഫസൽ, മനോജ് തുടങ്ങിയ കൊലപാതകക്കേസുകളിലൊക്കെ സി.ബി.െഎ അന്വേഷണം തുടരുകയാണ്. പ്രധാന നേതാക്കൾ പല കേസുകളിലും പ്രതിസ്ഥാനത്താണ്. ഷുഹൈബ് കൊല്ലപ്പെട്ട ദിനം മുതൽ കേരള പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിലയിലായിരുന്നു കാര്യങ്ങൾ. അന്വേഷണ വിവരങ്ങൾ പൊലീസിനുള്ളൽനിന്ന് ചോരുെന്നന്ന ആരോപണം ഉയർന്നു. ഇതിൽ ജില്ല പൊലീസ് നേതൃത്വംതന്നെ അസംതൃപ്തി രേഖെപ്പടുത്തുകയും ചെയ്തു. വിഷയത്തില്‍ പുലര്‍ത്തിയ അലസതയും അലംഭാവവും സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ആവര്‍ത്തിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടിക്കുമൊടുവിലാണ് ഹൈേകാടതിയുടെ ഇടപെടലുമുണ്ടായത്. പ്രതികളുടെ അസാന്നിധ്യത്തിൽ ആയുധങ്ങൾ കെണ്ടടുക്കുന്ന സംഭവവുമുണ്ടായി. സർക്കാറിനൊപ്പം സി.പി.എമ്മിനെയും ഇതു പ്രതിക്കൂട്ടിലാക്കി. സംഭവത്തിൽ പിടിയിലായ പ്രതികളിൽ ചിലർ സി.പി.എമ്മിെൻറ ഉറച്ച അനുഭാവികളാണ്. അതിനാൽതന്നെ ആര് പറഞ്ഞിട്ടാണ് കൊല എന്ന ചോദ്യം അവിടെ പ്രസക്തമാണ്. പൊലീസ് അന്വേഷണത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ആദ്യഘട്ടം മുതല്‍ ഉയർന്നിരുന്നു. പ്രതികളിൽ ചിലർ വലയിലായപ്പോൾ അത് ഡമ്മികളാണെന്ന് സി.പി.എം നേതൃത്വത്തിൽനിന്ന് പ്രതികരണമുണ്ടായി. സമാധാനയോഗം അടിച്ചുപിരിഞ്ഞു. യോഗത്തില്‍ മന്ത്രി എ.കെ. ബാലന് സി.ബി.ഐ അന്വേഷണം ആകാം എന്ന നിലപാടെടുത്തു.
പക്ഷേ, മുഖ്യമന്ത്രി നിയമസഭയില്‍ അതിന് വഴങ്ങിയില്ല. പാര്‍ട്ടി ഉന്നതര്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് ഈ ഒളിച്ചുകളിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കൊല്ലിച്ചതാരെന്ന് അറിയണം എന്ന് ഷുഹൈബിെൻറ കുടുംബവും ആവര്‍ത്തിച്ചു. അതിനൊടുവിലാണ് നിയമത്തിെൻറ വഴിയേ ഇപ്പോൾ അന്വേഷണം സി.ബി.െഎക്ക് എത്തിയത്. സി.പി.എമ്മിനെതിരെ കർക്കശ നിലപാട് സ്വീകരിച്ച ബി.ജെ.പി ഭരണത്തിന് കീഴിെല സി.ബി.െഎയുടെ അന്വേഷണം ഏതു ദിശയിലേക്കാണ് പോകുന്നതെന്നാണ് സി.പി.എമ്മിനെ ആശങ്കയിലാക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.