ഗൂഡല്ലൂർ: ഭർതൃമതിയെ അടിച്ചു കൊന്നതായി ആരോപണമുയർന്നതിനെ തുടർന്ന് എസ്.ഐ അറസ് റ്റിൽ. ഊട്ടി കാന്തൽ പുതുനഗറിലെ രാജയുടെ ഭാര്യ മാഗിയെയാണ്(53) ഊട്ടി ക്യൂ ബ്രാഞ്ച് സി.ഐ.ഡി വിഭാഗത്തിലെ എസ്.ഐ മുസ്തഫ അടിച്ചു കൊലപ്പെടുത്തിയതെന്ന് പരാതി.
വെള്ളിയാഴ്ച രാവിലെയാണ് മുസ്തഫയുടെ കാറിൽ മാഗിയുടെ മൃതദേഹം കൊണ്ടുവന്ന് വീട്ടിൽ ഇറക്കിയത്. നെഞ്ചു വേദനയെ തുടർന്നാണ് അമ്മ മരിച്ചത് എന്ന് മകളോട് പറഞ്ഞ് ഇയാൾ മൃതദേഹം അവിടെെവച്ച് രക്ഷപ്പെടുകയായിരുന്നു. മക്കളും ബന്ധുക്കളും പരിശോധിച്ചപ്പോഴാണ് കണ്ണിനും മുഖത്തും ചോരപ്പാടുകളും പരിക്കും കണ്ടതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയത്.
എസ്.പി ആശിഷ് റാവത്തിെൻറ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മുസ്തഫയുമായി മാഗിക്ക് അവിഹിതബന്ധമുണ്ടെന്ന് അറിവായി. വ്യാഴാഴ്ച സാധനം വാങ്ങാൻ പുറത്തുപോയ മാഗി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. വ്യാഴാഴ്ച്ച രാത്രി സ്വകാര്യ ലോഡ്ജിൽ ഇവർ താമസിച്ചിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐ മുസ്തഫയെ കസ് റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.