കോഴിക്കോട്: ജീവവായുവിന് കേണ വയോധികന് മുന്നിൽ വഴികളടഞ്ഞപ്പോൾ രക്ഷകനായത് എസ്.ഐ. ചെമ്മങ്ങാട് സ്റ്റേഷനിലെ എസ്.ഐ ചേളന്നൂർ എട്ടേനാല് സ്വദേശി എ.കെ. ശ്രീകുമാറാണ് സമയോചിത ഇടപെടൽ നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഫ്രാൻസിസ് റോഡ് തോട്ടോളിപ്പാടം സ്വദേശി ഹാഷിം ഹസനാണ് പിതാവ് ഹസന് ഓക്സിജൻ സിലിണ്ടറിനായി അർധരാത്രി നെട്ടോട്ടമോടേണ്ടിവന്നത്. കോവിഡ് വിമുക്തനായെങ്കിലും ശ്വാസതടസ്സം പതിവാണിദ്ദേഹത്തിന്. ഇതോടെ ഓക്സിജൻ സിലിണ്ടറിെൻറ സഹായം തേടുകയാണ് ചെയ്യാറ്. രാത്രിയോടെ അരമണിക്കൂർ കൂടി ഉപയോഗിക്കാനുള്ള ഓക്സിജനേ ഉള്ളൂഎന്ന് വ്യക്തമായതോടെ സിലിണ്ടറെടുക്കുന്ന മീഞ്ചന്തയിലെ ഏജൻസിയെ സമീപിച്ചെങ്കിലും രാത്രിയായതിനാൽ തരപ്പെട്ടില്ല. തുടർന്ന് പിതാവിനെ പതിവായി ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും അവർ സിലിണ്ടർ വിട്ടുനൽകാനാവില്ലെന്ന നിലപാടിലായിരുന്നു.
തുടർന്നാണ് വിഷയം ചെമ്മങ്ങാട് പൊലീസിൽ അറിയിച്ചത്. സ്റ്റേഷനിൽനിന്ന് കോതി ഭാഗത്ത് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ എ.കെ. ശ്രീകുമാറിെൻറ ഫോൺ നമ്പർ നൽകി. ബന്ധപ്പെട്ടപ്പോൾ അഞ്ചുമിനിറ്റിനകം എസ്.ഐ ആശുപത്രിയിലെത്തി ഓക്സിജൻ സിലിണ്ടർ വിട്ടുനൽകാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം ആശുപത്രി അധികൃതർ വിസമ്മതിച്ചെങ്കിലും നിയമ നടപടി സ്വീകരിക്കുമെന്നറിയിച്ചതോടെ നഴ്സിങ് അസിസ്റ്റൻറിനെയും ഓക്സിജൻ സിലിണ്ടറും വിട്ടുനൽകുകയായിരുന്നു. സിലിണ്ടർ വീട്ടിലെത്തിയതോടെയാണ് കുടുംബത്തിന്ആശ്വാസമായത്. അടുത്ത ദിവസം രാവിലെ പുതിയ സിലിണ്ടർ എത്തിച്ച് ആശുപത്രിയുടെ സിലിണ്ടർ തിരിച്ചുെകാടുക്കുകയും െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.