1. ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി 2. മരണപ്പെട്ട മാത്യു ജോൺ, സഹോദരൻ ജിൻസ്‌ ജോൺ

വാഹനമിടിച്ച് സഹോദരങ്ങളുടെ മരണം; ജോസ് കെ. മാണിയുടെ മകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

മണിമല (കോട്ടയം): വാഹനമിടിച്ച് സഹോദരങ്ങൾ മരിച്ച കേസിൽ ജോസ് കെ. മാണിയുടെ മകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി (19) ഓടിച്ച ഇന്നോവ, സ്കൂട്ടറിൽ ഇടിച്ച് രണ്ടുപേർ മരിച്ചിരുന്നു. ആക്ടീവ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കറിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോൺ (ജിസ്-35), സഹോദരൻ ജിൻസ്‌ ജോൺ (30) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട്​ ആറോടെ കറിക്കാട്ടൂരിനു സമീപമായിരുന്നു അപകടം.

ഇന്നോവ കാറിന്റെ ഉടമസ്ഥൻ ജോസ് കെ. മാണിയുടെ സഹോദരീ ഭർത്താവെന്നാണ് രേഖയിലുള്ളത്​. അപകടസമയത്ത് വാഹനം ഓടിച്ചത് 47 വയസ്സുള്ള ഒരാൾ എന്നായിരുന്നു പൊലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. എന്നാൽ, വാഹനം ഓടിച്ചത് ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണിയാണെന്ന ആരോപണം ഉയർന്നു. ഇതിനെതിരെ പ്രതിഷേധവും ശക്തമായി.

അലക്ഷ്യമായി വാഹനമോടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യക്കുമാണ് കെ.എം. മാണിക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.

Tags:    
News Summary - Siblings killed by car; Jose K. Mani's son was arrested and released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.