പേരാമ്പ്ര: സഹോദരങ്ങൾക്ക് അർബുദം വന്നതോടെ ചികിത്സക്ക് പ്രയാസപ്പെടുകയാണ് കുടുംബം. എരവട്ടൂർ കക്കുടുമ്പിൽ പ്രകാശനും (40) ജ്യേഷ്ഠസഹോദരൻ രാജനുമാണ് അർബുദരോഗ ബാധിതർ. ഭിന്നശേഷിക്കാരനായ പ്രകാശന് സ്വാധീനമുള്ള കാലിനാണ് രോഗം പിടിപെട്ടത്. തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന പ്രകാശൻ രണ്ട് ലക്ഷത്തോളം രൂപ കടം വാങ്ങിയാണ് ചികിത്സ നടത്തിയത്. തുടർചികിത്സക്ക് അഞ്ച് ലക്ഷം രൂപ കൂടി വേണം.
രാജന്റെ ചികിത്സക്കും വലിയ തുക വേണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഈ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം കെ.കെ. പ്രേമൻ, ടി.എം. ബാലകൃഷ്ണൻ, കെ.സി. കുഞ്ഞബ്ദുല്ല, കെ. സുരേഷ്, കെ. രാധാകൃഷ്ണൻ, ഇ.എം. ബാബു, സി.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കമ്മിറ്റി കേരള ഗ്രാമീണ്‍ ബാങ്ക് പേരാമ്പ്ര ബ്രാഞ്ചില്‍ 40203101092479 നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. (IFS CODE KLGB004020330 ). ഫോൺ: 9495760315.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.