മലപ്പുറം: ഹാഥറസ് ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാൻ പോകവെ ഉത്തർപ്രദേശ് പൊലീസ് പിടികൂടിയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി ഒമ്പതിന് കുടുംബാംഗങ്ങൾ മലപ്പുറം കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തും. കേരള പത്രപ്രവർത്തക യൂനിയൻ ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമിതി സംഘടിപ്പിക്കുന്ന പരിപാടി രാവിലെ 10ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.