സലിം കുമാറിനെ അപമാനിച്ചതിനു കലാകേരളം പൊറുക്കില്ല; ഇത്രക്ക്​ ചീപ്പായിരുന്നോ മുഖ്യമന്ത്രി? -ടി. സിദ്ദീഖ്​

കോഴിക്കോട്​: നടൻ സലീം കുമാറിനെ ഐ.എഫ്​.എഫ്​.കെ കൊച്ചി എഡിഷനിൽ നിന്ന്​ ഒഴിവാക്കിയ നടപടിക്കെതിരെ കെ.പി.സി.സി വൈസ്​ പ്രസിഡന്‍റ്​ ടി. സിദ്ദീഖ്​​. ദേശീയ അവാർഡ്‌ ജേതാവായ അനുഗ്രഹീത കലാകാരനും അഭിനയ പ്രതിഭയുമായ സലീം കുമാറിനെ അപമാനിച്ചതിന്​ കലാ കേരളം പൊറുക്കില്ലെന്ന്​ ​അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

പാർട്ടി അടിമകൾക്ക്‌ മാത്രമാണ്​ കലാകാരന്മാർ എന്ന സർട്ടിഫിക്കറ്റ്‌ എ.കെ.ജി സെന്‍ററിൽ നിന്ന് നൽകുന്നതെന്നും സിദ്ദീഖ്​ കുറ്റപ്പെടുത്തി.

ഇനി മുതൽ സലിം കുമാർ ചിരിപ്പിക്കുമ്പോൾ സഖാക്കൾ കരയുകയും സലിം കുമാർ കരയിപ്പിക്കുമ്പോൾ സഖാക്കൾ ചിരിക്കുകയും ചെയ്​ത്​ അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുമായിരിക്കുമെന്നും സിദ്ദീഖ്​​ കൂട്ടിച്ചേർത്തു.

ടി. സിദ്ധിഖിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്​:


മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇത്രയ്ക്ക്‌ ചീപ്പായിരുന്നോ..? ഐ.എഫ്.എഫ്.കെയുടെ കൊച്ചി എഡിഷൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് നടൻ സലിം കുമാറിനെ രാഷ്ട്രീയ കാരണത്താൽ ഒഴിവാക്കി. ദേശീയ അവാർഡ് ജേതാക്കളായിരുന്നു മേളക്ക് തിരി തെളിയിക്കേണ്ടിയിരുന്നത്. പകരം സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും ചേര്‍ന്നാണ് മേളക്ക് തിരി തെളിയിക്കുന്നത്. അതായത്‌ പാർട്ടി അടിമകൾക്ക്‌ മാത്രമാണു കലാകാരന്മാർ എന്ന സർട്ടിഫിക്കറ്റ്‌ എകെജി സെന്‍ററിൽ നിന്ന് നൽകുന്നത്‌ എന്ന്. സംവിധായകൻ കമൽ പറഞ്ഞതാണല്ലോ മാദണ്ഡം അല്ലേ.!!?

ദേശീയ അവാർഡ്‌ ജേതാവായ അനുഗ്രഹീത കലാകാരൻ, അഭിനയ പ്രതിഭ സലിം കുമാറിനെ അപമാനിച്ചതിനു കലാകേരളം പൊറുക്കില്ല. ഇനി മുതൽ സലിം കുമാർ ചിരിപ്പിക്കുമ്പോൾ സഖാക്കൾ കരയും, സലിം കുമാർ കരയിപ്പിക്കുമ്പോൾ സഖാക്കൾ ചിരിക്കും, അങ്ങനെ അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുമായിരിക്കും. 


Full View


Tags:    
News Summary - Siddique slams against government for avoiding salim kumar in iffk inauguration function

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.