ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. അതിജീവിതയുടെയും സംസ്ഥാന സർക്കാറിന്റെയും തടസ്സഹരജിയും കോടതിയിലുണ്ട്. ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഞായറാഴ്ച ഡൽഹിയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥയായ പൊലീസ് സൂപ്രണ്ട് മെറിൻ ജോസഫ് സംസ്ഥാന സർക്കാറിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി അടക്കമുള്ള അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.
അതിജീവിതയുടെയും സാക്ഷികളുടെയും മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. കേസ് പരിഗണിക്കുമ്പോൾ ഇതടക്കമുള്ള വിഷയങ്ങളും അന്വേഷണ പുരോഗതിയും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിക്കും. മുതിർന്ന അഭിഭാഷകനും മുൻ അറ്റോണി ജനറലുമായ മുകുൾ റോഹ്തകിയും അതിജീവിതക്കുവേണ്ടി വൃന്ദ ഗ്രോവറും ഹാജരാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.